സൗഹൃദപ്പോരിൽ അയൽക്കാരെ വീഴ്ത്തി ഇംഗ്ലണ്ട്

ഗ്ലാസ്ഗോ: അയൽക്കാർ മുഖാമുഖം നിന്ന സൗഹൃദപ്പോരിൽ വമ്പൻ ജയം പിടിച്ച് ഇംഗ്ലണ്ട്. എതിരാളികളുടെ വല നിറച്ചത് പോരാഞ്ഞ് സ്വന്തം പോസ്റ്റിലും ഇംഗ്ലീഷ് സംഘം തന്നെ ഗോളടിച്ച കളിയിൽ സ്കോട്‍ലൻഡിനെയാണ് 3-1ന് ടീം മറികടന്നത്.

ഗോളടി യന്ത്രം ഹാരി കെയ്ൻ പിന്നെയും സ്കോർ ചെയ്തതിനൊപ്പം ഫോഡനും ബെല്ലിങ്ങാമും സ്കോർ ബോർഡ് കാൽഡസനിലെത്താൻ സഹായിച്ചപ്പോൾ ഹാരി മഗ്വയർ വകയായിരുന്നു സ്വന്തം വലയിൽ വീണ സെൽഫ് ഗോൾ. മറ്റൊരു മത്സരത്തിൽ അൾജീരിയക്കു മുന്നിൽ ആഫ്രിക്കൻ ചാമ്പ്യന്മാർ മുട്ടുമടക്കി. ഫാരിസ് ഷെയ്ബി നേടിയ ഏക ഗോളിനാണ് ടീം ജയിച്ചത്.

ഏഷ്യൻ-അമേരിക്കൻ പോരു കണ്ട യു.എസ്- ഒമാൻ മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളിന് അമേരിക്ക ജയിച്ചു. ഫൊളാരിൻ ബലോഗൺ, ആരോൺസൺ, റിക്കാർഡോ പെപി, ഖാലിദ് അൽബ്രെയികി എന്നിവർ യു.എസ് നിരയിൽ ഗോളടിച്ചു. മെക്സികോയും ഉസ്ബെകിസ്താനും മുഖാമുഖം നിന്ന കളിയിൽ ഇരു ടീമുകളും മൂന്നു വീതം ഗോളുകളടിച്ചു.

മെക്സിക്കോക്കായി റൗൾ ജിമെനെസ് രണ്ടുവട്ടം ഗോളടിച്ചപ്പോൾ ഉറിയേൽ അന്റുണയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഉസ്ബക് നിരയിൽ ബാബർ അബ്ദിഖാലികോവ്, അസീസ്ബെക് തുർഗുൻബയേവ്, ഉതബക് ഷുകുറോവ് എന്നിവരും വല കുലുക്കി.

Tags:    
News Summary - England beat Scotland 3-1 in a friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.