വനിത യൂറോകപ്പ് ഇംഗ്ലണ്ട് ചാമ്പ്യൻമാർ; പെനാൽറ്റിയിൽ സ്​പെയിൻ വീണു

ബേസൽ: പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നു​ഗോളുകൾക്ക് സ്പെയിനിനെ തോൽപിച്ച് ഇംഗ്ലീഷ് വനിതകൾ കിരീടം നിലനിർത്തി. കളിയുടെ മുഴുവൻ സമയവും ഓരോ ഗോളുകൾ നേടി ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും ഗോളിലേക്കെത്തിക്കാൻ ഇരു​ടീമുകളുടെയും ഗോൾകീപ്പർമാർ തടസ്സമായി.

മൽസരത്തിന്റെ 25ാം മിനിറ്റിൽ ഓണ ബാറ്റ് ലെയുടെ ക്രോസിൽ മരിയോണ കാൽഡെന്റിക്കിന്റെ ഹെഡർ ഇംഗ്ലീഷ് വല കുലുക്കി സ്പെയിനിന് ആധിപത്യം നൽകിയെങ്കിലും ആദ്യപകുതിക്കുശേഷം 57ാം മിനിറ്റിൽ ഇംഗ്ലണ്ട് സമനിലഗോൾ നേടി. കോൾ കെല്ലിയുടെ ക്രോസിൽ അലസിയ റൂസോയുടെ വക മനോഹര ഹെഡർ. മൽസരത്തി​ൽ സ്​പെയിനിന്റെ ആധിപത്യമായിരുന്നെങ്കിലും ഇംഗ്ലീഷ് പ്രതിരോധത്തെയും ഗോൾ കീപ്പറെയും മറികടക്കാനായില്ല.

 പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ ബെത്ത് മീഡി​ന്റെ ആദ്യകിക്ക് തടഞ്ഞിട്ട് കാറ്റ കോൾ സ്പെയിനിന് മുൻതൂക്കം നൽകിയെങ്കിലും ഇംഗ്ലണ്ടിന്റെ ഗോൾവലയം കാത്ത ഹന്ന ഹാംപ്ടണിന് മുന്നിൽ തകരുകയായിരുന്നു.

ആദ്യ കിക്കിനുശേഷം സ്​പെയിനിന്റെ രണ്ടു കിക്കുകളും ഹന്ന പറന്നുതടുക്കുകയായിരുന്നു. കാൽഡെന്റിന്റെയും ബാലൻ ഡി ​ഓർ ജേത്രിയായ ഐറ്റാന ബോൺമാറ്റിയുടെയും ഷോട്ടുകളായിരുന്നു. മറുവശത്ത് സ്പെയിൻ ഗോൾകീപ്പർ ലിയ വില്യംസന്റെ ഷോട്ട് ഒറ്റക്കൈയാൽ തടഞ്ഞിട്ടെങ്കിലും സ്​പെയിന്റെ സൽമ പാരല്ലുലോയുടെ കിക്ക് ​പുറത്തേക്ക് പോയി. തുടർന്ന് കി​ക്കെടുത്ത കോൾ കെല്ലി ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ ഗോളും മണിക്കൂറിൽ 110 കി.മീ (68 മൈൽ) ത​ന്റെ സ്വതസിദ്ധമായ ‘പ്രാങ്ക് കിക്കിലൂടെ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കുകയും ചെയ്തു.

Tags:    
News Summary - England are the champions of the Women's Football Euro Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.