20 വർഷത്തെ കരിയറിന് അന്ത്യം; സെസ് ഫാബ്രിഗസ് ബൂട്ടഴിച്ചു

ലണ്ടൻ: 20 വർഷത്തെ കരിയറിന് അന്ത്യം കുറിച്ച് മുൻ സ്പാനിഷ് മിഡ്ഫീൽഡർ സെസ് ഫാബ്രിഗസ് ബൂട്ടഴിച്ചു. ബാഴ്സലോണയുടെയും ചെൽസിയുടെയും ആഴ്സനലിന്റെയും സ്പെയിൻ ദേശീയ ടീമിന്റെയും മധ്യനിരയിലെ ശ്രദ്ധേയ താരമായിരുന്നു ഫാബ്രിഗസ്. ഇറ്റാലിയൻ ലീഗിലെ രണ്ടാം ഡിവിഷൻ ടീമായ കോമോയിലാണ് ഫാബ്രിഗസ് നിലവിൽ കളിക്കുന്നത്. കോമോയുടെ യൂത്ത് ടീമിന്റെ പരിശീലകനായി ഉടൻ സ്ഥാനമേൽക്കും.

വളരെ സങ്കടത്തോടെ ബൂട്ടഴിക്കാൻ സമയമായെന്ന് ഫാബ്രിഗസ് ട്വിറ്റർ കുറിപ്പിൽ അറിയിച്ചു. 2003 ഒക്ടോബറിൽ 16 വയസ്സും 177 ദിവസവും പ്രായമുള്ളപ്പോൾ ലീഗ് കപ്പ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ആഴ്സനലിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. പിന്നീട് ആഴ്‌സനലിന്റെ നായകനായി. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ കിരീടം ചൂടിയ സ്പെയിൻ ടീമിൽ അംഗമായിരുന്നു.

ഒരു വർഷത്തിനുശേഷം ബാഴ്‌സലോണയിലേക്ക് മടങ്ങി. 2008ലും 2012ലും തുടർച്ചയായി യൂറോകപ്പ് നേടിയ സ്പെയിൻ ടീമിലും ഫാബ്രിഗസുണ്ടായിരുന്നു. 2012-13 സീസണിൽ ബാഴ്സലോണ സ്പാനിഷ് ലീഗ് കിരീടം നേടിയപ്പോൾ ഫാബ്രിഗസും പങ്കാളിയായി. ഒരു വർഷത്തിനുശേഷം പ്രീമിയർ ലീഗിൽ ചെൽസിയിലെത്തി. 2019ൽ ഫ്രഞ്ച് ലീഗ് ക്ലബായ മൊണാക്കോയിലേക്ക് കൂടുമാറി. കഴിഞ്ഞ വർഷമാണ് കോമോയിലെത്തിയത്.

Tags:    
News Summary - End of 20-year career; Cesc Fabregas took off the boot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT