റയലിന്​ 'ഹാപ്പി ന്യൂയർ' ഇല്ല; വിജയക്കുതിപ്പിന്​ അവസാനം

മഡ്രിഡ്​: ആറു മത്സരങ്ങളിലെ വിജയാധിപത്യവുമായി മുന്നേറിയ റയൽ മഡ്രിഡിന്​ എൽച്ചേയുടെ സഡൻ ബ്രേക്ക്​.അനായാസമായി ജയിക്കാമായിരുന്ന 15ാം സ്​ഥാനക്കാരോട്​ 1-1ന്​ റയൽ മഡ്രിഡ്​ സമനിലയിൽ കുരുങ്ങിയത്​. ഒരു ഗോളിന്​ മുന്നിട്ടു നിന്നതിനു ശേമായിരുന്നു റയൽ സമനില വഴങ്ങിയത്​.


ഇതോടെ, നിലവിലെ ചാമ്പ്യന്മാരുടെ ഈ മാസം അഞ്ചിന്​ തുടങ്ങിയ വിജയക്കുതിപ്പ്​ അവസാനമായി. 2020ൽ റയലിന്​ വിജയാഘോഷ​ത്തോടെ അവസാനിപ്പിക്കാനും കഴിഞ്ഞില്ല.


മത്സരത്തിൽ 20ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിന്‍റെ ഗോളിലാണ്​ റയൽ മുന്നിലെത്തിയത്​. ഈ സീസണിൽ ക്രൊയേഷ്യൻ താരത്തിന്‍റെ മൂന്നാം ഗോളാണിത്​. എന്നാൽ, 52ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എൽച്ചെ താരം ഫിഡൽ ഗോളാക്കി മാറ്റി. ഈ ഗോളിൽ വമ്പന്മാരെ ​എൽച്ചെ തടയിടുകയും ചെയ്​തു. 




 അതേസമയം, ഒന്നാം സ്​ഥാനത്തുണ്ടായിരുന്ന അത്​ലറ്റികോ മഡ്രിഡ്​ ഗറ്റാഫയെ 1-0ത്തിന്​ തോൽപിച്ച്​ 2020ൽ ആദ്യ സ്​ഥാനം നിലനിർത്തി. സൂപ്പർ താരം ലൂയിസ്​ സുവാരസിന്‍റെ ഗോളിലാണ്​(1-0) അത്​ലറ്റികോയുടെ ജയം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.