ഈജിപ്ത് ടീമിന്റെ തലപ്പത്ത് ഹസ്സൻ ഇരട്ട സഹോദരങ്ങൾ

കൈറോ: ഈജിപ്ത് ദേശീയ ഫുട്ബാൾ ടീമിനെ രാജ്യത്തെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ ഹുസ്സം ഹസ്സൻ ഹുസൈൻ പരിശീലിപ്പിക്കും.

അദ്ദേഹത്തിന്റെ ഇരട്ട സഹോദരനും മുൻ അന്താരാഷ്ട്ര താരവുമായ ഇബ്രാഹിം ഹസ്സൻ ഹുസൈനെ ടീം ഡയറക്ടറായും ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ നിയമിച്ചു.

പോർചുഗീസുകാരനായ റൂയ് വിറ്റോറിയയെ പുറത്താക്കിയതിനെത്തുടർന്നാണ് ഹുസ്സം ഹസ്സൻ പരിശീലകനായെത്തുന്നത്. 57കാരായ ഇരുവരും ദേശീയ ടീമിലും നിരവധി ക്ലബുകളിലും കളിച്ചിട്ടുണ്ട്.

Tags:    
News Summary - Egypt name record scorer Hossam Hassan as new coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.