ഈഡൻ ഹസാർഡ്

ബെൽജിയം ജഴ്സിയിൽ ഇനി ഹസാർഡ് ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർ താരം

ബെൽജിയം ക്യാപ്റ്റൻ ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായതിന് പിന്നാലെയാണ് താരത്തിന്‍റെ തീരുമാനം.നിങ്ങളുടെ സ്നേഹത്തിനും സമാനതകളില്ലാത്ത പിന്തുണക്കും നന്ദി. 2008 മുതൽ പങ്കിട്ട ഈ സന്തോഷത്തിനും നന്ദി. അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എനിക്ക് നിങ്ങളെ മിസ് ചെയ്യും...' ഹസാർഡ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

14 വർഷത്തെ കരിയറിൽ 126 മത്സരങ്ങളിൽ 33 ഗോളുകളുമായാണ് 31ാം വയസ്സിൽ അറ്റാക്കിങ് മിഡ്ഫീൽഡറായ ഹസാർഡ് കളിക്കളത്തിൽ നിന്നും വിടവാങ്ങുന്നത്. 2008 നവംബർ 19ന് ലക്സംബർഗിനെതിരെയാണ് അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. അന്ന് ഹസാർഡിന് പ്രായം 17. തന്റെ രാജ്യത്തിനായി ഇറങ്ങുന്ന എട്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു അദ്ദേഹം. മൂന്ന് ലോകകപ്പുകളിലും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും അടക്കം 56 തവണ ടീമിനെ നയിച്ചു.

ഖത്തറിൽ നടന്ന മൂന്ന് ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിലും ഹസാർഡ് കളിച്ചിരുന്നു. കാനഡയെ 1-0ന് തോൽപ്പിച്ചത് മാത്രമാണ് ഏക ആശ്വാസം. മൊറോക്കോയോട് 2-0ന് തോറ്റ ബെൽജിയം ക്രൊയേഷ്യയോട് 0-0ന് സമനിലയും വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെ ബെൽജിയം മാനേജർ റോബർട്ടോ മാർട്ടിനെസ് വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.

2018 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായിരുന്ന ബെൽജിയം ടീമിന്റെ ഭാഗമായിരുന്നു ഹസാർഡ്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു ഇ ൗ നേട്ടം. സെമിഫൈനലിൽ ഫ്രാൻസിനോട് 1-0 നാണ് അന്ന് ബെൽജിയം തോറ്റത്.

ഏഴ് വർഷം ചെൽസിയിൽ ചെലവഴിച്ച അദ്ദേഹം രണ്ട് തവണ പ്രീമിയർ ലീഗ്, ഓരോ തവണ എഫ്.എ കപ്പും ഇ.എഫ്.എൽ കപ്പും രണ്ട് പ്രാവശ്യം യൂറോപ്പ ലീഗ് കിരീടവും നേടി. 2019ൽ ചെൽസിയിൽ നിന്ന് 150 മില്യൺ പൗണ്ടിന് ഹസാർഡ് റയൽ മാഡ്രിഡിലേക്ക് കൂട് മാറി.

Tags:    
News Summary - Eden Hazard: Belgium playmaker announces international retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.