'ഫിഫയെ പേടിച്ച് പിന്മാറരുത്'; ബൂട്ടിയ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തലയിൽ തോക്ക് പിടിച്ച് എല്ലാം അംഗീകരിക്കണമെന്നാണ് ഫിഫ പറയുന്നതെന്നും സുപ്രീംകോടതിയുടെ മഹത്ത്വമെങ്കിലും അവർ മാനിക്കണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്യൂങ് ബൂട്ടിയ. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വരുത്താൻ പോവുന്ന പരിഷ്കാരങ്ങളിൽനിന്ന് സസ്പെൻഷൻ കണക്കിലെടുത്ത് പിന്മാറരുതെന്നാവശ്യപ്പെട്ട് ബൂട്ടിയ ഹരജിയും നൽകി. നിലവിലെ സമ്പ്രദായം സ്ഥാപിത താൽപര്യ സംരക്ഷണത്തിന് മാത്രമുള്ളതാണ്. അത് കായികരംഗത്തിന് വലിയ നാശമുണ്ടാക്കുമെന്നും ഹരജിയിൽ വ്യക്തമാക്കി.

നൂറിലധികം മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചയാളാണ് താൻ. സ്ഥാപിത താൽപര്യക്കാർ കാരണം ഫെഡറേഷൻ ഭരണത്തിൽ പങ്കാളികളാകാൻ തന്നെപ്പോലുള്ളവർക്ക് കഴിയുന്നില്ലെന്നും ബൂട്ടി‍യക്കുവേണ്ടി ഹാജരായ പൂർണിമ കൃഷ്ണ കോടതിയിൽ വ്യക്തമാക്കി. അതേസമയം, ഇന്ത്യക്കുള്ള വിലക്ക് നീക്കാനും അണ്ടർ17 ലോകകപ്പ് ആതിഥേയാവകാശം തിരിച്ചുകിട്ടാനുമുള്ള ഇടപെടലെന്നോണം കാര്യനിർവഹണ സമിതിയെ സുപ്രീംകോടതി പിരിച്ചുവിട്ടത് സ്വാഗതാർഹമാണെന്ന് കൊൽക്കത്തയിൽ ചടങ്ങിൽ പങ്കെടുക്കവേ ബൂട്ടിയ പറഞ്ഞു. താരങ്ങൾക്ക് വോട്ടവകാശം ഫെഡറേഷന്‍റെ പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - 'Don't back down in fear of FIFA'; Bhutia in the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT