മറഡോണയുടെ ചികിത്സയിൽ ഗുരുതര​ പിഴവെന്ന്​ മെഡിക്കൽ ബോർഡ്​ റിപ്പോർട്ട്​

ബ്വേനസ്​​െഎ​റിസ്​: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന്​ മെഡിക്കൽ റിപ്പോർട്ട്​. ഡീഗോയുടെ മരണവുമായി ബന്ധപ്പെട്ട്​ അന്വേഷണത്തിന്​ നിയമിച്ച മെഡിക്കൽ ബോർഡി​െൻറ റിപ്പോർട്ടിലാണ്​ ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്​. അവസാന ​12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും, ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു​ വിട്ടുനൽകിയെന്നുമാണ്​ റിപ്പോർട്ടിലെ പരാമർശങ്ങൾ. ​​

തലയിലെ ശസ്​ത്രക്രിയക്കു ശേഷം ​ബ്വേനസ്​ ​െഎറിസിലെ വീട്ടിൽ വിശ്രമിക്കവെയാണ്​ 2020 നവംബർ 25ന്​ ഡീഗോ മറഡോണ മരണപ്പെടുന്നത്​. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ, അന്ത്യം സംബന്ധിച്ച്​ ​നേരത്തേതന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. കുടുംബവും ആരാധകരും പരാതിയുമായി രംഗത്തെത്തിയതോടെ ​മറഡോണയുടെ പേഴ്​സനൽ ഡോക്​ടർ ലിയോപോൾഡോ ലൂക്വി അറസ്​റ്റിലാവുകയും, സ്ഥാപനങ്ങളിൽ റെയ്​ഡ്​ നടക്കുകയും ചെയ്​തു. കഴിഞ്ഞ മാർച്ചിലാണ്​ അർജൻറീന ജസ്​റ്റിസ്​ മന്ത്രാലയം പ്രത്യേക മെഡിക്കൽ ബോർഡിനെ അന്വേഷണത്തിനായി നിയമിച്ചത്​.

ഏപ്രിൽ 30നു​ സമർപ്പിച്ച റിപ്പോർട്ടിൽ മറഡോണയുടെ മെഡിക്കൽ ടീമി​െൻറ ​അനാസ്ഥയെയും കെടുകാര്യസ്ഥതയെയും രൂക്ഷമായി വിമർശിക്കുന്നു. അവസാന 12 മണിക്കൂറിൽ മറഡോണ മരണവേദനയിൽ പിടഞ്ഞിട്ടും മെഡിക്കൽ ടീം അടിയന്തര പരിചരണമോ, ജീവൻരക്ഷിക്കാനുള്ള നടപടിയോ സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.