ചരിത്രം വഴിമാറാൻ മിനിറ്റുകളുടെ ദൂരം മാത്രം; മരിയയുടെ ഗോളിൽ അർജന്‍റീന മുന്നിൽ

പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ച​കളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ ചരിത്രങ്ങൾ തിരുത്തിയെഴുതാൻ അർജന്‍റീനക്ക്​ മുന്നിൽ മിനിറ്റുകളുടെ ദൂരം മാ​ത്രം. ഓർക്കാനാഗ്രഹിക്കാത്ത മാറക്കാന ദുരന്തങ്ങളുടെ പട്ടികയിലേക്ക്​ മറ്റൊരു മത്സരം കൂടി ചേർത്തുവെക്കാതിരിക്കാൻ അരയും തലയും മുറുക്കി ബ്രസീൽ പൊരുതുന്നുണ്ട്​.

ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്​ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ്​ അർജന്‍റീനയെ മുന്നിലെത്തിച്ചത്​. ഡി പോളിന്‍റെ സുന്ദരമായ പാസ്​ ബ്രസീൽ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത്​ ചിപ്പ്​ ചെയ്​ത്​ വലയിലേക്ക്​ തിരിച്ചുവിടുകയായിരുന്നു. പന്ത്​ വലയിലേക്ക്​ താഴ്ന്നിറങ്ങു​േമ്പാൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്​സണായുള്ളൂ.

ഇരു ടീമുകളും തുല്യ നിലയിലുള്ള മുന്നേറ്റം കാഴ്ചവെക്കു​​േമ്പാഴും അധികം സുന്ദരമായ നീക്കങ്ങളൊന്നും ഇരുപക്ഷത്തുനിന്നുമുണ്ടായിട്ടില്ല. ആദ്യ പകുതി പിന്നിടു​േമ്പാഴേക്കും മത്സരത്തിൽ 20ലേറെ ഫൗളുകൾ പിറഞ്ഞു കഴിഞ്ഞു. 1993ന്​ ശേഷമുള്ള ആദ്യകിരീടവുമായി അർജന്‍റീന ചരിത്രം എഴുതുമോ അതോ ശക്തമായ തിരിച്ചുവരവോടെ ബ്രസീൽ കിരീടം നിലനിർത്തുമോ?. ഫലം അറിയാൻ മിനിറ്റുകളുടെ ദൂരം മാത്രം.  

Tags:    
News Summary - Di Maria's goal the difference with half-time on the horizon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.