കളിയഴകിൽ ഇരുപാദങ്ങൾക്കും ഒരേമൂർച്ച; ബാഴ്​സലോണയിൽ കരുത്താർജിച്ച്​ ഡെംബലെ

ബാഴ്​സലോണ: ഫുട്​ബാളിൽ ഇരുപാദങ്ങളും പ്രതിഭാസമ്പത്തിനാൽ ഒരേപോലെ അനുഗ്രഹിക്കപ്പെട്ട കളിക്കാർ വിരളമാണ്​. യോഹാൻ ക്രൈഫിനെയും സിനദിൻ സിദാനെയും ആൽഫ്രഡോ ഡിസ്റ്റിഫാനെയെയും പോലെ കളിയഴകിൽ തങ്ങളുടെ ഇരുപാദങ്ങളെയും ഒരുപോലെ വിളക്കിച്ചേർത്ത്​ പേരെടുത്ത മഹാരഥന്മാർ എക്കാലവും വേറിട്ട ജനുസ്സായിരു​ന്നു. പന്തിനെ രണ്ടുകാലുകൾ കൊണ്ടും മെരുക്കുകയും ​ലക്ഷ്യത്തി​േലക്ക്​ ഇടംവലം ഷോട്ടുകളുതിർക്കുകയും ചെയ്​ത ആ താരഗണങ്ങളുടെ പിന്മുറക്കാരനായി വളർന്നുവരികയാണ്​ ബാഴ്​സലോണയുടെ ഫ്രഞ്ചു മുന്നേറ്റതാരം ഉസ്​മാൻ ഡെംബലെ.

ജർമൻ ക്ലബായ ബൊറൂസിയ ഡോർട്​മുണ്ടിൽനിന്ന്​ 2017ൽ ബാഴ്​സ​ലോണയിലെത്തിയശേഷം ഡെംബെലെ ഇതുവരെ ​നേടിയത്​ 28 ഗോളുകൾ​. ഇതിൽ 14 ഗോളുകൾ ഇടംകാലുകൊണ്ടും 14 എണ്ണം വലംകാലുകൊണ്ടുമായിരുന്നു.

കഴിഞ്ഞ ദിവസം റയൽ സൊസീഡാഡിനെതിരായ ലാ ലീഗ മത്സരത്തിന്‍റെ 66ാം മിനിറ്റിൽ വലംകാലൻ ഷോട്ടിലൂടെ ഡെംബലെ വല കുലുക്കിയിരുന്നു. എന്നാൽ, 'വാറി'ൽ കുരുങ്ങി ആ ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ, അഞ്ചുമിനിറ്റിനുശേഷം 23കാരൻ ഇടംകാലുകൊണ്ട്​ നിലംപറ്റെ ഗോളിലേക്ക്​ ഷോട്ടുതിർത്തു. ആ മത്സരത്തിൽ ബാഴ്​സ ജയിച്ചത്​ 6-1ന്​.

റൊണാൾഡ്​ കൂമാൻ പരിശീലകനായി എത്തിയശേഷം ബാഴ്​സലോണയിൽ നിർണായകസാന്നിധ്യമായി മാറുകയാണ്​ ഡെംബലെ. ലൂയി സുവാരസ്​ ക്ലബ്​ വിട്ടശേഷം കൂമാന്‍റെ ഗെയിംപ്ലാനിൽ താരത്തിന്​ ഏറെ പ്രാധാന്യമുണ്ട്​. മൂന്നു വർഷത്തിനിടെ ഇതാദ്യമായി ​ഫ്രഞ്ച്​ കോച്ച്​ ദിദിയെർ ദെഷാംപ്​സ്​ ഡെംബലെയെ ദേശീയ ടീമിൽ ഉൾപെടുത്തി​.

Tags:    
News Summary - Ousmane Dembele Unique In The World Of Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.