മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

ഫിഫ ക്ലബ്ബ് ലോകകപ്പിൽ പി.എസ്.ജിയും ഇന്‍റർ മയാമിയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിന് ശേഷം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കിയതിന്‍റെ ചിത്രം പങ്കുവെച്ച് പി.എസ്.ജി താരം ഒസ്മാൻ ഡെംബലെ. മത്സരത്തിൽ ലയണല്‍ മെസിയുടെ ക്ലബ്ബായ ഇന്‍റര്‍ മയാമി പരാജയപ്പെട്ടിരുന്നു. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പി.എസ്.ജി മയാമിയെ തകര്‍ത്തത്. കളി കഴിഞ്ഞയുടനെ മെസ്സിയുടെ മുൻ സഹതാരങ്ങളായിരുന്ന ഉസ്മാൻ ഡെംബലെയും അഷ്റഫ് ഹക്കീമിയും ജേഴ്സിക്കായി മെസ്സിയുടെ അടുത്തെത്തി. അണിഞ്ഞ ജേഴ്സി മെസ്സി ഹക്കീമിക്ക് കൈമാറി. ആദ്യ പകുതിയിലെ ജേഴ്സിയും ബൂട്ടുകളും ഡെംബലെക്കും നൽകി. ജേഴ്സിയും ബൂട്ടുമായി മെസ്സിക്കൊപ്പം നിൽക്കുന്ന ചിത്രം ഡെംബലെ തൻറെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്തു.

Tags:    
News Summary - Dembele buys Messi's jersey and boots; shares picture on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.