അർജന്‍റീനയുടെ മധ്യനിരതാരം റോഡ്രീഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റെമാനോ. കഴിഞ്ഞ ദിവസങ്ങളിൽ ഡി പോൾ എം.എസ്.എൽ ക്ലബ്ബായ മയാമിയിലെത്തുമെന്ന വാർത്തകളുണ്ടായിരുന്നു. അർജന്‍റീനൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവിട്ടത്. ഇപ്പോൾ ഈ വാർത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഫബ്രീസിയോയും സ്ഥിരീകരിച്ചിരിക്കുകയാണ്.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നിലവിലെ ടീമാണ് ഇന്‍റർ മയാമി. അർജന്‍റീനയുടെ നാഷണൽ ടീമിൽ മെസ്സിയുടെ സഹതാരമായ ഡി പോൾ മയാമിലേക്കെത്തുന്ന വാർത്ത മെസ്സി ആരാധകർക്കും സന്തോഷം പകരുന്നതാണ്. നിലവിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്‍റെ താരമാണ് ഡി പോൾ. ട്രാൻസ്ഫർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഫബ്രീസിയോ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.