യുവ താരങ്ങൾക്ക് കോഹ്‌ലിയിൽ നിന്ന് ഏറെ പഠിക്കാനുണ്ട് -ഗൗതം ഗംഭീർ

ചെന്നൈ: ആസ്ട്രേലി‍യക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം മുന്നിൽ കണ്ടതാണ്. വിരാട് കോഹ്‌ലിയുടെയും കെ.എൽ.രാഹുലിന്റെയും നിശ്ചയദാഢ്യമാണ് ആറ് വിക്കറ്റിന്റെ തിളക്കമുള്ള ജയത്തിലേക്ക് എത്തിച്ചത്. ആസ്ട്രേലിയക്കെതിരായ വിരാട് കോഹ്‌ലിയുടെ ഇന്നിങ്സിൽ യുവതാരങ്ങൾക്ക് പാഠമേറെയുണ്ടെന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നത്.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് വിക്കറ്റുകൾക്കിടയിൽ ഓടിക്കൊണ്ട് തന്റെ ടീം സമ്മർദ്ദത്തിലായിരിക്കുമ്പോൾ റിസ്‌ക് കുറഞ്ഞ ക്രിക്കറ്റ് കളിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞുവെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവേ ഗംഭീർ പറഞ്ഞു.

"യുവ ക്രിക്കറ്റർമാരിൽ പലരും ഫിറ്റ്നസിന്റെ പ്രാധാന്യം എന്താണെന്ന് കോഹ്ലിയിൽ നിന്ന് പഠിക്കണം, വിക്കറ്റിന് ഇടയിലെ ഓട്ടത്തിന്റെ പ്രാധാന്യവും അവർ കോഹ്ലിയിൽ നിന്ന് പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയാണ് ഏകദിനത്തിൽ പ്രധാനം, ട്വന്റി 20 ക്രിക്കറ്റ് ശൈലിയിൽ എകദിനത്തിലും യുവതാരങ്ങൾ കൂറ്റൻ ഷോട്ടിനാണ് പ്രധാന്യം കൊടുക്കുന്നത്. എന്നാൽ അത് എളുപ്പമായിരിക്കില്ല. നിങ്ങൾ രണ്ടിന് 2 അല്ലെങ്കിൽ 3നും നോക്കുക. കൂറ്റൻ ഷോട്ടിന് കാത്തിരുന്നാൽ സമ്മർദ്ദം കൂടുകയെ ചെയ്യുകയുള്ളൂ‌. ഈ യുവ ക്രിക്കറ്റ് താരങ്ങൾ വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."-  ഗംഭീർ പറയുന്നു.

"വലിയ ടോട്ടലുകൾ പിന്തുടരേണ്ടിവരുമ്പോൾ, സമ്മർദ്ദം ഉൾക്കൊള്ളാൻ കഴിയണം. നിങ്ങൾക്ക് ഈ ആത്മവിശ്വാസം ഉണ്ടായിരിക്കണം, ഏകദിന ക്രിക്കറ്റിൽ കോഹ്ലി സമ്മർദ്ദം മറികടക്കാൻ ആ വലിയ ഷോട്ടുകൾ അടിക്കുന്നില്ലെന്ന് മനസ്സിലാക്കണം." -ഗംഭീർ പറഞ്ഞു.

Tags:    
News Summary - "Young cricketers coming through will learn from Virat Kohli" - Gautam Gambhir praises star batter for match-winning 85 against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.