Posted On
date_range Updated On
date_range കോപ അമേരിക്ക: കാനഡക്കും കോസ്റ്ററീക്കക്കും യോഗ്യത
ടെക്സാസ്: ഈ വർഷം ജൂണിൽ യു.എസിൽ ആരംഭിക്കുന്ന കോപ അമേരിക്ക ഫുട്ബാളിന് യോഗ്യത നേടി കാനഡയും കോസ്റ്ററീക്കയും. കാനഡ 2-0ത്തിന് ട്രിനിഡാഡ് ആൻഡ് ടുബാഗോയെയും കോസ്റ്ററീക്ക 3-1ന് ഹോണ്ടുറാസിനെയും തോൽപിച്ചാണ് കടന്നത്.
16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിന്റെ ഫിക്സ്ചർ നേരത്തേ പുറത്തുവിട്ടിരുന്നു. അർജന്റീനയും പെറുവും ചിലിയും ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് കാനഡ. കോസ്റ്ററീക്ക ഇറങ്ങുന്ന ബി ഗ്രൂപ്പിൽ ബ്രസീലും കൊളംബിയയും പരാഗ്വെയുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.