കൺകഷൻ സ്​പോ​​േട്ടഴ്​സ്​ ഖത്തർ ലോകകപ്പിൽ

സൂറിച്​: തലക്ക്​ പരിക്കേറ്റ്​ വീഴുന്ന കളിക്കാർക്ക്​ അടിയന്തര ചികിത്സ ഉറപ്പാക്കാനും ടീം ഡോക്​ടർമാർക്ക്​ വിവരം കൈമാറാനുമായി 'കൺകഷൻ സ്​പോ​േട്ടഴ്​സി'​െന അവതരിപ്പിച്ചുകൊണ്ട്​ ഫിഫ. 2022 ലോകകപ്പ്​ ഫുട്​ബാളിൽ ടീമുകളുടെ ഡഗ്​ ഒൗട്ടിന്​ പുറത്തായി കളി സൂക്ഷ്​മായി നിരീക്ഷിക്കുന്ന​ വിദഗ്​ധ മെഡിക്കൽ ടീമായിരിക്കും കൺകഷൻ സ്​പോ​േട്ടഴ്​സ്​.

തലക്കേൽക്കുന്ന പരിക്കുകൾ ഏറ്റവും വേഗത്തിൽ തിരിച്ചറിഞ്ഞ്​ ചികിത്സ ലഭ്യമാക്കുകയാവും വിഡിയോ റി​േപ്ലകളുടെകൂടി സ​ഹായത്തോടെ പ്രവർത്തിക്കുന്ന ഇൗ ടീം. ബന്ധപ്പെട്ട ടീം ഡോക്​ടർമാർക്ക്​ പരിക്കി​െൻറ ഗൗരവം ബോധ്യപ്പെടുത്തലും ആവശ്യ​മെങ്കിൽ കൺകഷൻ സബ്​സ്​റ്റിറ്റ്യൂഷന്​ നിർദേശിക്കലുമെല്ലാം ഡഗ്​ഒൗട്ടിനരികിലെ ഇൗ ടീമി​െൻറ ഉത്തരവാദിത്തമാവും.

ഫിഫയുടെ പുതിയ മെഡിക്കൽ ഡയറക്​ടറായ ആൻഡ്ര്യൂ മാസിയാണ്​ ഇക്കാര്യം വിശദമാക്കിയത്​. അമേരിക്കയിലെ നാഷനൽ ഫുട്​ബാൾ ലീഗിൽ 2012 മുതലും റഗ്​ബി യൂനിയനിൽ 2018 മുതൽ കൺകഷൻ സ്​​േപാ​േട്ടഴ്​സുണ്ട്​.

കൺകഷൻ സബ്​

തലക്ക്​ ഗുരുതരമായി പരിക്കേൽക്കുന്ന​ താരത്തെ പിൻവലിച്ച്​ പകരക്കാരനെ ഇറക്കാൻ അനുവദിക്കുന്ന 'കൺകഷൻ സബ്​സ്​റ്റിറ്റ്യൂട്ടിന്​' ഫിഫ കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നു. കഴിഞ്ഞ ക്ലബ്​ ലോകകപ്പിൽ പരീക്ഷണാടിസ്​ഥാനത്തിൽ നടപ്പാക്കുകയും ചെയ്​തു. ഒരു ടീം​ അനുവദനീയമായ സബ്​സ്​റ്റിറ്റ്യൂഷൻ പൂർത്തിയാക്കിയശേഷം, ഏതെങ്കിലും കളിക്കാരന്​ തലക്ക്​ ഗുരുതര പരിക്കേറ്റാൽ പകരക്കാരനെ ഇറക്കാൻ അനുവദിക്കുന്നതാണ്​ കൺകഷൻ സബ്​.

Tags:    
News Summary - Concussion Spotters To Be Used At Qatar World Cup, Confirms FIFA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT