അറ്റ്ലാന്‍റ: ക്ലബ് ലോകകപ്പിൽ ജയത്തോടെ തുടങ്ങി ചെൽസി. ലോസ് ഏഞ്ചൽസ് എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഇരു പകുതികളിലായി നേടിയ ഗോളുകളുടെ ബലത്തിലാണ് ചെല്‍സി ജയം പിടിച്ചത്. കളിയുടെ 34ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ചെല്‍സിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ 79ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ചെല്‍സി പട്ടിക തികച്ചു.
ബൊക്ക ജൂനിയേഴ്‌സ്- ബെന്‍ഫിക്ക പോരാട്ടം 2-2ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ മൂന്ന് റെഡ് കാർഡുകളാണ് കണ്ടത്. 45ാം മിനിറ്റില്‍ ബൊക്കയുടെ ആന്റര്‍ ഹെരേരയും 88ാം മിനിറ്റില്‍ ജോര്‍ജ് ഫിഗലുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ബെന്‍ഫിക്കയുടെ ആന്‍ഡ്രെ ബെലോട്ടി 72ാം മിനിറ്റിലും ചുവപ്പ് കാര്‍ഡ് വാങ്ങി. ബൊക്ക ജൂനിയേഴ്‌സിന് വേണ്ടി മിഗ്വേല്‍ മെരെന്റിയല, റോഡ്രോഗോ ബറ്റാഗ്ലിയ എന്നിവർ ഗോൾ നേടി. ബെന്‍ഫിക്കക്ക് വേണ്ടി ഏഞ്ചൽ ഡിമരിയ (45+3 മിനിറ്റ്) പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. 84ാം മിനിറ്റില്‍ നിക്കോളാസ് ഒടാമെന്‍ഡി സമനില ഗോളും നേടി.
പാല്‍മിറസ്-എഫ്.സി പോര്‍ട്ടോ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഫ്ലമിംഗോ 2-0ന് ഇ.എസ് ടുണീസിനെ തോൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.