ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം

ഫിഫ ക്ലബ് ലോകകപ്പിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം. മൊറോക്കൻ ക്ലബ്ബായ വൈ​ഡാ​ഡ് എഫ്.സിയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ ഫിൽ ഫോഡൻ ഇംഗ്ലീഷ് വമ്പന്മാരെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റിൽ ജെറമി ഡോകു സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്തി. 88-ാം മിനിറ്റിൽ സിറ്റിയുടെ റീക്കോ ലൂയിസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി.

പുതുതായി സിറ്റി കൂടാരത്തിലെത്തിച്ച റെയ്ൻഡേഴ്സും റയാൻ ചെർക്കിയും ടീമിനായി ഇന്നലെ പന്ത് തട്ടാനിറങ്ങി. ഗ്രൂപ്പ് ജിയിലെ അടുത്ത മത്സരത്തിൽ യു.എ.ഇ യുടെ അൽ എയ്‌നെയാണ് സിറ്റി നേരിടുക. ജൂൺ 23 നാണ് മത്സരം.

മറ്റൊരു മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽമാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നു. സൗദി ക്ലബായ അൽ ഹിലാലിനോട് ഒന്നേ ഒന്നിന്റെ സമനിലയാണ് സ്പാനിഷ് വമ്പന്മാർ ഏറ്റുവാങ്ങിയത്.

Tags:    
News Summary - Club World Cup; Manchester City off to a winning start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.