ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപ്പനക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കും. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയാവുകയും ടീമുകളുടെയും മത്സരങ്ങളുടെയും ചിത്രം തെളിയുകയും ചെയ്ത സാഹചര്യത്തിൽ ആരാധകർക്ക് ഇഷ്ട ടീമുകളും മത്സരങ്ങളും തെരഞ്ഞെടുത്ത് തന്നെ ലോകകപ്പിന്‍റെ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള അവസരമാണിത്.
ഖത്തർ സമയം ഉച്ചക്ക് 12 മണിയോടെ (ഇന്ത്യൻ സമയം 2.30) ഫിഫ വെബ്സൈറ്റിലെ ടിക്കറ്റ് ബുക്കിങ് വിൻഡോ തുറക്കപ്പെടും ( FIFA.com/tickets ). ഏപ്രിൽ 28 വരെയാണ് ടിക്കറ്റ് ബുക്കിങ് സമയം. ഖത്തർ സമയം ഉച്ചക്ക് 12 മണിയോടെ ടിക്കറ്റ് ബുക്കിങ് അവസാനിക്കും.
തുടർന്ന് മേയ് 31ഓടെ റാൻഡം നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ-മെയിൽ വഴി അറിയിപ്പ് ലഭിക്കുകയും പണമടച്ച് ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്യാം. നാലു വിഭാഗം ടിക്കറ്റുകളാണ് രണ്ടാം ഘട്ടത്തിൽ ആവശ്യക്കാർക്കായി ലഭ്യമാക്കുന്നത്.
ഇൻഡിവിജ്വൽ മാച്ച് ടിക്കറ്റ്, സപ്പോർട്ടർ ടിക്കറ്റ്, കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റ്സ്, ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നീ നാല് വിഭാഗങ്ങളിൽ ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം.
രണ്ടു ഭാഗങ്ങളായാണ് ഒന്നാം ഘട്ടത്തിൽ ടിക്കറ്റുകൾ വിറ്റഴിച്ചത്. 8.04 ലക്ഷം ടിക്കറ്റുകൾ ഈ ഘട്ടത്തിൽ വിറ്റഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.