സിബോ ടീമിന്‍റെ മത്സരത്തിനിടെ കോർണർ കിക്ക്​ എടുക്കുന്ന കുജു

പെനാൽറ്റി-കോർണർ കിക്കുകളൊന്നും മറ്റാർക്കും വിട്ടുകൊടുക്കില്ല; ഇത്​ കുജുവിന്‍റെ സ്വന്തം ഫുട്​ബാൾ ടീം

ബീജീങ്​: ചൈനീസ്​ രണ്ടാം ഡിവിഷൻ ഫുട്​ബാൾ ടീമായ സിബോ പ​ങ്കെടുക്കുന്ന മത്സരങ്ങളിൽ ഫ്രീകിക്കും ​േകാർണർ-പെനാൽറ്റി കിക്കുകളുമെല്ലാം ഏഴാം നമ്പർ താരം കുജു ആണ്​ എടുക്കുക. സഹതാരങ്ങൾക്കൊന്നും ആ അവകാശം വിട്ടുകൊടുക്കില്ല. 'നിന്‍റെ അച്​ഛന്‍റെ വകയാണോടാ ഈ ടീം?' എന്ന്​ ചോദിച്ച്​ കൂടെ കളിക്കുന്നവരാരും കുജുവിന്‍റടുത്ത്​ വരികയുമില്ല. കാരണം, കുജുവിന്‍റെ അച്​ഛൻ ത​ന്നെയാണ്​ സിബോ ടീമിന്‍റെ ഉടമ. അമിതവണ്ണമുള്ള മകൻ കുജുവിന്​​ കളിക്കാൻ വേണ്ടിയാണ്​ ഈ ഫുട്​ബാൾ ക്ലബ്​ ചൈനീസ്​ വ്യവസായിയായ ഹീ ഷിഹുവ വിലയ്​ക്ക്​ വാങ്ങിയത്​. ഇടക്ക്​ 35കാരനായ ഷിഹുവയും കളിക്കാൻ ഇറങ്ങും, പത്താം നമ്പറിൽ.

126 കിലോയാണ്​ ഫുട്​ബാൾ പ്രേമിയായ കുജുവിന്‍റെ ഭാരം. ഫുട്​ബാൾ താരമാകണമെന്ന്​ വളരെയധികം സ്വപ്​നം കാണുന്ന മകന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ക്ലബ്​ വിലയ്​ക്കുവാങ്ങുകയല്ലാതെ മറ്റൊരു വഴിയും ഷിഹുവക്ക്​ മുന്നിൽ ഇല്ലായിരുന്നു. അങ്ങനെയാണ്​ രണ്ടാം ഡിവിഷൻ ടീമായ സിബോയെ വിലയ്ക്ക് വാങ്ങിയത്. മകന്‍റെ പേരും കൂടി ചേർത്ത്​ ടീമിന്‍റെ പേര്​ സിബോ കുജു എന്ന്​ പരിഷ്​കരിക്കുകയും ചെയ്​തു.

എല്ലാ കളികളിലും മകനെ കളത്തിലിറക്കുക, മകൻ കളത്തിലുള്ളപ്പോൾ ഫ്രീകിക്കും പെനാൽറ്റി-കോർണർ കിക്കുകളും അവനെ കൊണ്ട്​ മാത്രം എടുപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ്​ ഷിഹുവ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന്​ ചൈനീസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ചൈനീസ്​ ലീഗ്​ വണ്ണിൽ (സെക്കൻഡ്​ ഡിവിഷൻ) കളിക്കുന്ന സിബോയും സിചുവാൻ ജിയുനിയുവും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഷിഹുവയും കളത്തിലിറങ്ങി. പരമ്പരാഗതമായി എല്ലാ ടീമുകളും മികച്ച കളിക്കാരന്​ നൽകുന്ന പത്താം നമ്പർ ജഴ്​സിയാണ്​ ഷിഹുവ സ്വന്തമാക്കിയിരിക്കുന്നത്​. മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

സിബോ നഗരം കേന്ദ്രീകരിച്ച്​ 1982ൽ നിലവിൽ വന്ന ക്ലബ്​ ചൈന ലീഗ്​ വൺ പോയന്‍റ്​ നില പട്ടികയിൽ ഏറ്റവും പിന്നിലാണ്​. അഞ്ച്​ മത്സരങ്ങളിലായി രണ്ട്​ ഗോളോടെ ഒരു പോയന്‍റ്​ മാത്രമാണ്​ ടീമിന്‍റെ സമ്പാദ്യം.

Tags:    
News Summary - Chinese businessman buys soccer team to play his son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.