പെനാൽറ്റി നേടിയത്​ ഒരുമാസം മുമ്പ്​; ഗോളായത്​ കഴിഞ്ഞദിവസം

സാൻറിയാഗോ: ഒരു ഫുട്​ബാൾ മത്സരത്തിനിടെ റഫറി പെനാൽറ്റി വിധിച്ചത്​ ഒരു മാസം മുമ്പ്​. പക്ഷേ, ഗോളായത്​ കഴിഞ്ഞ ദിവസവും. ഭൂമിയിൽനിന്ന്​ ചൊവ്വയിലേക്കയച്ച പേടകമല്ലിത്​. ഒരു ഫുട്​ബാൾ മത്സരത്തി​െൻറ കാര്യമാണ്​. ചിലിയിലാണ്​ സംഭവം. ഒക്​ടോബർ 15ന്​ നടന്ന പ്രീമിയർ ഡിവിഷൻ ലീഗ്​ മത്സരത്തിൽ യൂനിവേഴ്​സിഡാഡ്​ കാത്തോലിക്കയും കുർസിയോ ഉ​നിഡോയും ഏറ്റുമുട്ടുന്നു.

2-0ത്തിന്​ കുർസിയോ ലീഡ്​ ചെയ്യവേയാണ്​ വിവാദ സംഭവങ്ങളുടെ തുടക്കം. രണ്ടാം പകുതിയിലെ 54ാം മിനിറ്റിൽ യൂനിവേഴ്​സിഡാഡ്​ താരത്തെ ഫൗൾ ചെയ്​ത്​ വീഴ്​ത്തിയതിന്​ പെനാൽറ്റിക്കായി അപ്പീൽ ഉയരുന്നു. ഇത്​ ഉറപ്പിക്കാനായി റഫറി ടച്ച്​ ലൈനിലെ 'വാർ' സ്​ക്രീനിൽ പരിശോധിക്കാൻ തുടങ്ങവെ രംഗം കലങ്ങിമറിഞ്ഞു. സ്​റ്റേഡിയത്തിലെ സ്​കോർബോർഡിൽ തീപ്പിടിക്കുകയും, ​വൈദ്യുതി ബന്ധം നിലക്കുകയും ചെയ്​തു. വെളിച്ചം നിലച്ച്​ കളി ഇരുട്ടിൽ മുങ്ങിയതോടെ മത്സരം നിർത്തിവെക്കാൻ തീരുമാനം. രണ്ടു ദിവസം കഴിഞ്ഞ്​ ചിലി ഫുട്​ബാൾ ലീഗ്​ അധികൃതർ യൂനിവേഴ്​സിഡാഡിന്​ അനുകൂലമായി പെനാൽറ്റി നൽകാൻ തീരുമാനിച്ചു. പക്ഷേ, കളി അപ്പോഴും തുടരാൻ കഴിഞ്ഞില്ല. ഒടുവിലാണ്​ കഴിഞ്ഞ ബുധനാഴ്​ച മത്സരം പുനരാരംഭിച്ചത്​. ഒക്​ടോബർ 15ന്​ നിർത്തിവെച്ചിടത്തുനിന്ന്​ തന്നെ കളി തുടങ്ങിയപ്പോൾ, പെനാൽറ്റിയോടെയായി കിക്കോഫ്​. അവിടെയും തുടർന്നു നാടകീയത.

അന്ന്​ പെനാൽറ്റി നേടിയെടുത്ത സെസാർ പിനാറെസ്​ ഇന്ന്​ യൂനിവേഴ്​സിഡാഡിലില്ല. ഒരു മാസത്തിനിടെ അദ്ദേഹം, ​ബ്രസീൽ ക്ലബ്​ ഗ്രീമിയോയിലേക്ക്​ കൂടുമാറി. പുതിയ ടീമുമായി യൂനിവേഴ്​സിഡാഡ് കളത്തിലിറങ്ങി, കിക്കെടുത്തപ്പോൾ​ രണ്ടു തവണയും എതിർ ഗോളി തടഞ്ഞിട്ടു. പക്ഷേ, വിസിലിനു മുന്നേ ഗോളി നീങ്ങിയതിനാൽ വീണ്ടും കിക്കെടുക്കാൻ അവസരം നൽകി. ഒടുവിൽ മൂന്നാം കിക്ക്​ വലയിലാക്കിയാണ്​ യൂനിവേഴ്​സിഡാഡ്​ കളി തുടങ്ങിയത്​. മത്സരം പൂർത്തിയായപ്പോൾ 3-2ന്​ കുറിസിയോ ജയിച്ചു. എങ്കിലും ലീഗ്​ പോയൻറ്​ പട്ടികയിൽ യൂനിവേഴ്​സിഡാഡ്​ തന്നെയാണ്​ ഒന്നാമത്​.

Tags:    
News Summary - Chilean team scores late penalty - a month after it was awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT