ലണ്ടൻ: ആദ്യ പകുതി അവസാനിക്കുംമുമ്പ് 10 പേരായി ചുരുങ്ങിയിട്ടും ആൻഫീൽഡിൽ ആതിഥേയരെ വിജയിക്കാൻ വിടാതെ നീലക്കുപ്പായക്കാർ. സ്വന്തം തട്ടകത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്കെതിരെ ഇറങ്ങിയ ലിവർപൂളിന് പെനാൽറ്റി ഗോൾ ആനുകൂല്യത്തിൽ സമനില- സ്കോർ 1-1.
അതിവേഗ നീക്കങ്ങളുമായി ഗോളും വിജയവും ലക്ഷ്യമിട്ട് തുടങ്ങിയ ലിവർപൂളിനെ ഞെട്ടിച്ച് അരമണിക്കൂർ പിന്നിടുംമുമ്പ് ഗോൾ നേടിയത് ചെൽസി. ജെയിംസ് എടുത്ത കോർണറിൽ കാൽ ഹാവെർട്സായിരുന്നു സ്കോറർ. പ്രതിരോധനിരക്കും മുന്നിൽനിന്ന് മനോഹരമായി തലവെച്ച് ഗോളിയെയും കടന്ന് പിറകിൽ വല ചുംബിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ലിവർപൂൾ സൃഷ്ടിച്ച അവസരം കൂട്ടപ്പൊരിച്ചിലിനിടെ ഗോൾലൈനിൽ ജെയിംസ് കൈകൊണ്ട് തടഞ്ഞിട്ടത് വില്ലനായി. 'വാറി'ൽ റഫറി പെനാൽറ്റിയും ചുവപ്പുകാർഡും വിധിച്ചപ്പോൾ മുഹമ്മദ് സലാഹ് അനായാസം ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 1-1.
രണ്ടാം പകുതിയിൽ ഇരുപാതികളിലും കയറിയിറങ്ങി നിരന്തരം ഗോൾമുഖം തുറന്ന നീക്കങ്ങൾ പക്ഷേ, എവിടെയും വല തുളച്ചില്ല. അതോടെ, മത്സരം സമനിലയിൽ. മൂന്നു കളികളിൽ ഏഴുേപായിന്റുമായി ലിവർപൂളും ചെൽസിയും മുന്നിലാണ്. ചാമ്പ്യൻ പോരാട്ടം ഇപ്പോഴേ കടുത്തുതുടങ്ങിയ പ്രിമിയർ ലീഗിൽ അത്രയും കളികളിൽ സിറ്റിക്ക് ആറു പോയിന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.