തിമോ വെർണറുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ബ്രൈറ്റൺ ഗോൾ കീപ്പർ മാത്യൂ റ്യാൻ

ബ്രൈറ്റണെ തകർത്ത്​ ചെൽസി തുടങ്ങി

ലണ്ടൻ: ട്രാൻസ്​ഫർ സീസണിൽ കാശെറിഞ്ഞ്​ മികച്ച താരങ്ങളെ സ്വന്തമാക്കി പുതു സീസണിന്​ ബൂട്ടുകെട്ടിയ ചെൽസി മനസ്സിൽ കണ്ടതൊക്കെ തന്നെ കളത്തിലേക്കും പകരുന്നു.

തിമോ വെർണർ, കയ്​ ഹാവെർട്​സ്​ എന്നീ പുതുമുഖങ്ങളുമായി പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെൽസിക്ക്​ ജയത്തോടെ തുടക്കം. ബ്രൈറ്റൺ ആൽബിയോണിനെ 3-1ന്​ തകർത്തുകൊണ്ടായിരുന്നു ഫ്രാങ്ക്​ലാംപാർഡി​െൻറ സംഘം സീസണിന്​ കിക്കോഫ്​ കുറിച്ചത്​. ​

സ്​കോർ ഷീറ്റിൽ ഇടം പിടിച്ചില്ലെങ്കിലും റുബൻ ലോഫ്​റ്റസിനും മേസൺ മൗണ്ടിനുമൊപ്പം 90 മിനിറ്റും ടീമി​െൻറ ആക്രമണം നയിച്ച്​ മുൻ ലൈപ്​സിഷ്​ താരം ത​െൻറ വരവ്​ വെറുതെയാവില്ലെന്ന്​ പ്രഖ്യാപിച്ചു. കളിയുടെ 23ാം മിനിറ്റിൽ ജോർജിന്യോ പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെയായിരുന്നു തുടക്കം.

ബോക്​സിനുള്ളിലേക്ക്​ പന്തുമായി കുതിച്ച വെർണറെ ​ബ്രൈറ്റൺ ഗോളി മാത്യൂ റ്യാൻ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി ജോർജി​ന്യോയിലൂടെ ടീമി​െൻറ ആദ്യഗോളായി മാറി.

പിന്നെയും കണ്ടു സഹതാരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന നീക്കങ്ങൾ. 56ാം മിനിറ്റിൽ റീസെ ജെയിംസും, 66ൽ കർട്​ സൗമയുമാണ്​ സ്​കോർ ചെയ്​തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.