യു.കെയിൽ മുസ്​ലിം താരങ്ങൾക്ക്​ അവകാശ പത്രം; ഒപ്പുവെച്ച്​ ഫുട്​ബാൾ ക്ലബുകൾ

ലണ്ടൻ: മദ്യ ഉപഭോഗം ഉൾപെടെ വിഷയങ്ങളിൽ ​വ്യത്യസ്​ത സമീപനം സൂക്ഷിക്കുന്ന മുസ്​ലിം താരങ്ങളുടെ ഇത്തരം വിഷയങ്ങൾ മാനേജ്​മെൻറ്​ അംഗീകരിക്കാനാവശ്യപ്പെട്ട്​ അവകാശ പത്രം സമർപിച്ച്​ സംഘടന. ക്ലബുകൾ താരങ്ങളുടെ സാംസ്​കാരിക, മതപരമായ പരിഗണനകൾക്ക്​ വില കൽപിക്ക​ണമെന്ന ആവശ്യവുമായി നുജൂം സ്​പോർട്​സ്​ എന്ന സന്നദ്ധ സംഘടനയാണ്​ മുസ്​ലിം അത്​ലറ്റ്​സ്​ ചാർട്ടർ പ്രഖ്യാപിച്ചത്​.

കഴിഞ്ഞ ഐ.പി.എല്ലിൽ ചെന്നൈ ജഴ്​സിയിൽ ഇറങ്ങിയ ഇംഗ്ലീഷ്​ താരം മുഈൻ അലി അണിഞ്ഞ ജഴ്​സിയിൽ മദ്യക്കമ്പനിയുടെ പേര്​ ഉണ്ടായിരുന്നില്ല. ഇത്​ താരവും ക്ലബും സ്​പോൺസർമാരുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായിരുന്നു. ഇതേ നയത്തിന്​ ഔദ്യോഗിക പദവി നൽകുകയെന്ന ലക്ഷ്യത്തോടെയാണ്​ ചാർട്ടർ പ്രഖ്യാപനം.

ഇംഗ്ലീഷ്​ പ്രിമിയർ ലീഗിൽ അഞ്ചു മുൻനിര ടീമുകൾ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്​. കഴിഞ്ഞ സീസണിൽ സ്​ഥാനക്കയറ്റം ലഭിച്ച ബ്രെൻറ്​ഫോർഡ്​, വാറ്റ്​ഫോഡ്​ എന്നിവയും ഇതിലുൾപെടും. രണ്ടാം ഡിവിഷനിൽ 15 ടീമുകളും അംഗീകരിച്ചിട്ടുണ്ട്​.

മദ്യം വേ​െണ്ടന്നു വെക്കൽ, പരിശീലന, മത്സര വേദികളിൽ പ്രാർഥനാ സൗകര്യം, ഹലാൽ ഭക്ഷണം ലഭ്യമാക്കൽ, വെള്ളിയാഴ്​ചകളിൽ മസ്​ജിദിൽ പോകാൻ അനുമതി, റമദാൻ മാസത്തിൽ വൃതമെടുക്കാൻ അനുമതി തുടങ്ങിയവയാണ്​ ചാർട്ടർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ.

പ്രിമിയർ ലീഗിൽ മാത്രം 70 മുസ്​ലിം താരങ്ങൾ പന്തു തട്ടുന്നുണ്ട്​. ഈ എണ്ണം അതിവേഗം വർധിക്കുകയുമാണ്​. ഇവരുൾപെടെ മുൻനിര ഫുട്​ബാൾ ലീഗുകളിൽ മൊത്തം പന്തു തട്ടുന്നത്​ 250 പേരും.

ഇംഗ്ലണ്ടിനു പുറമെ സ്വീഡൻ ഉൾപെടെ രാജ്യങ്ങളിലെ ക്ലബുകളും ചാർട്ടർ അംഗീകരിച്ചതായി നുജൂം സ്​പോർട്​സ്​ പറയുന്നു. ലിവർപൂൾ താരം മുഹമ്മദ്​ സലാഹ്​, യുനൈറ്റഡ്​ നിരയിലെ പോൾ പോഗ്​ബ തുടങ്ങിയവർ വിശ്വാസ വിഷയങ്ങളിൽ നിഷ്ഠ സൂക്ഷിക്കുന്നവരാണ്​. 

Tags:    
News Summary - Charter for Muslim athletes launched in UK; football clubs sign up, county team in talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.