ചാമ്പ്യൻസ് ലീഗ്: മരണഗ്രൂപ്പിൽ ബാഴ്‌സയും ബയേണും ഇന്ററും

സൂറിച്ച്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ഗ്രൂപ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് ഇത്തവണയും വെല്ലുവിളി. ബാഴ്സക്കൊപ്പം ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ഇന്‍റര്‍ മിലാനും വിക്ടോറിയയുമാണ് സി ഗ്രൂപ്പിൽ.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ബയേണിനു മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്ക് തകര്‍ന്ന ബാഴ്സ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. റയല്‍ മഡ്രിഡിന് ആര്‍.ബി ലെയ്പ്‌സിഗ്, ഷാക്തര്‍ ഡോണെട്സ്ക്, സെല്‍റ്റിക് എന്നിവരാണ് എഫ് ഗ്രൂപ്പില്‍ എതിരാളികള്‍. ഗ്രൂപ് ഇയില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് എ.സി മിലാന്‍, സാല്‍സ്‌ബര്‍ഗ്, ഡൈനാമോ സാഗ്റബ് എന്നിവരാണുള്ളത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കു ഗ്രൂപ് ജിയില്‍ സെവിയ്യ, ഡോർട്ട്മുണ്ട്, കോപന്‍ഹേഗന്‍ എന്നിവരാണ് എതിരാളികള്‍. പി.എസ്.ജിക്ക് ഗ്രൂപ് എച്ചില്‍ യുവന്‍റസും ബെൻഫിക്കയും മക്കാഫി ഹൈഫയുമാണ്. ഗ്രൂപ് എയില്‍ ലിവര്‍പൂളിന് അയാക്സ്, നാപോളി, റേഞ്ചേഴ്സ് എന്നിവരാണ് എതിരാളികളായുള്ളത്.

ബിയില്‍ അത്‌ലറ്റികോ മഡ്രിഡ്, എഫ്.സി പോര്‍ട്ടോ, ബയേണ്‍ ലെവർകൂസന്‍, ക്ലബ് ബ്രുഗ്ഗെ ടീമുകളും ഡി ഗ്രൂപ്പില്‍ ഫ്രാങ്ക്‌ഫുര്‍ട്ട്, ടോട്ടൻഹാം, സ്പോര്‍ട്ടിങ്‌, മാഴ്സെ ടീമുകളും.

Tags:    
News Summary - Champions League: The fight picture is clear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.