ജനീവ: കോൺഫറൻസ് ലീഗിൽ റയോ വയ്യകാനോ ഫൈനലിലെത്തിയതോടെ ചാമ്പ്യൻസ് ലീഗ് അടുത്ത സീസണിൽ ലാ ലിഗയിൽനിന്ന് അഞ്ചാം ടീമിനും അവസരം. നിലവിൽ പോയന്റ് പട്ടികയിൽ അഞ്ചാമതുള്ള റയൽ ബെറ്റിസിനാകും മിക്കവാറും അവസരം. 36 ടീമുകളായി ചാമ്പ്യൻഷിപ് ഉയർത്തിയതോടെ ഏറ്റവും മികച്ച റെക്കോഡുള്ള ലീഗുകളിലെ രണ്ട് ടീമുകൾക്ക് അധികമായി അവസരം നൽകാൻ യുവേഫ തീരുമാനിച്ചിരുന്നു. പ്രീമിയർ ലീഗിൽനിന്ന് അധിക ടീം നേരത്തേ അവസരം ഉറപ്പാക്കിയതോടെ ജർമനിയും സ്പെയിനും തമ്മിലായിരുന്നു രണ്ടാം ടീമിനായുള്ള മത്സരം.
നാലു കളികൾ ബാക്കിനിൽക്കെ ലാ ലിഗയിൽ ആറാമതുള്ള സെൽറ്റ വിഗോയെക്കാൾ ആറു പോയന്റ് മുന്നിലാണ് റയൽ ബെറ്റിസ്. 20 വർഷം മുമ്പാണ് ബെറ്റിസ് ചാമ്പ്യൻസ് ലീഗ് കളിച്ചത്. 2024-25 സീസണിൽ ബൊറൂസിയ ഡോർട്മുണ്ട്, ബൊളോണ ടീമുകളും ഇത്തവണ ന്യുകാസിൽ, വിയ്യാ റയൽ ടീമുകളുമാണ് അധിക അവസരവുമായി ചാമ്പ്യൻസ് ലീഗ് കളിച്ചത്. ഇംഗ്ലണ്ടിൽനിന്ന് അടുത്ത സീസണിൽ ആറു ടീമുകൾ ചാമ്പ്യൻസ് ലീഗ് കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.