ക്രിസ്റ്റ്യാനോ റൊണാൾഡോ
പ്രോ ലീഗിൽ സെഞ്ചൂറിയൻ ക്രിസ്റ്റ്യാനോ
റിയാദ്: സൗദി പ്രോ ലീഗിൽ 100 ഗോൾ തികച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽശബാബിനെ രണ്ടിനെതിരെ നാലു ഗോളിന് വീഴ്ത്തിയ മത്സരത്തിലാണ് അൽനസ്ർ ജഴ്സിയിൽ മാന്ത്രിക അക്കമായ സെഞ്ച്വറിയും കരിയറിൽ 971ഉം തൊട്ടത്. സീസണിൽ താരത്തിന്റെ 26ാം ഗോളായിരുന്നു ഇത്. പ്രായം 41ലെത്തിയിട്ടും പതിനാറിന്റെ ചുറുചുറുക്കോടെ കാലുകളിൽ അതിശയം തീർക്കുന്ന പോർച്ചുഗീസ് താരം ഇനിയുമേറെ മത്സരങ്ങളിൽ ടീമിന്റെ ഗോൾ പ്രതീക്ഷയാണ്. സാദിയോ മാനെ നൽകിയ ക്രോസിലായിരുന്നു റിയാദിലെ മൈതാനം കാത്തിരുന്ന സുവർണ ഗോൾ.
കഴിഞ്ഞ ജൂലൈയിൽ ചെൽസിയിൽനിന്ന് ടീമിലെത്തിയ യൊആവോ ഫെലിക്സ് ഹാട്രിക്കുമായി നിറഞ്ഞുനിന്നു. വിജയത്തോടെ 32 കളികളിൽ 82 പോയന്റുമായി അൽനസ്ർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. 2022ൽ സൗദി പ്രോ ലീഗിൽ അൽനസ്റിലെത്തിയ റൊണാൾഡോ ഇതുവരെയും ടീമിനൊപ്പം പ്രധാന കിരീടങ്ങളൊന്നും ചൂടിയിട്ടില്ല. രണ്ടുകളികൾ ബാക്കിനിൽക്കെ ഇത്തവണ വലിയ മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ അൽനസ്റും റൊണാൾഡോയും സൗദി പ്രോലീഗ് ചാമ്പ്യന്മാരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.