പരിക്കിന്റെ കളി തുടരുന്നു; കാനഡ ഗോൾകീപ്പറും ലോകകപ്പിൽ പുറത്ത്

ഓട്ടവ: ആവേശ​പൂർവം ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന കാനഡ ടീമിനെ പ്രതിസന്ധിയിലാക്കി ഗോൾകീപർ മാക്സിം ക്രെപോവി​ന് പരിക്ക്. എം.എൽ.എസ് കപ്പ് ഫൈനലിനിടെ വലതു കാൽ പൊട്ടിയാണ് താരം പുറത്തായത്. ലോസ് ആഞ്ചൽസ് എഫ്.സി ഗോൾകീപറായ താരം കളിയുടെ അധിക സമയത്താണ് പരിക്കുമായി മടങ്ങിയത്. ഫിലഡെൽഫിയ മുന്നേറ്റത്തിലെ കോറി ബർകെ പന്തുമായി എത്തിയപ്പോൾ ഓടിക്കയറി തടയാനുള്ള ശ്രമം കൂട്ടയിടിയിൽ കലാശിക്കുകയായിരുന്നു. ചുവപ്പു കാർഡ് കണ്ട ക്രെപോവ് കാലിൽ പൊട്ടുമായി സ്​ട്രച്ചറിലാണ് മടങ്ങിയത്.

1986നു ​ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന കാനഡയുടെ വല കാത്ത് മിലൻ ബോർജാനാണ് ഒന്നാം നമ്പർ ഗോൾകീപർ. 

Tags:    
News Summary - Canada's goalkeeper Crepeau to miss World Cup with broken leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.