അവൻ ഒരു കാലഘട്ടത്തിലെ താരം! ഒരിക്കലും എക്കാലത്തേയും മികച്ചവനല്ല; റൊണാൾഡോക്ക് മറുപടിയുമായി കഫു

ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ അല്ലെന്ന് മുൻ ബ്രസീലിയൻ ഇതിഹാസ താരം കഫു. റൊണാൾഡോ ഒരു പ്രതിഭാസമാണെന്നും എന്നാൽ ചരിത്രത്തിലെ എക്കാലത്തേയും വലിയ താരം അദ്ദേഹമല്ലെന്നാണ് കഫു പറയുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ തീർച്ചയായും ഒരു പ്രതിഭാസമാണ്. എന്നാൽ എക്കാലത്തെയും മികച്ച കളിക്കാരനല്ല അദ്ദേഹം. എക്കാലത്തെയും മികച്ച താരങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ മറഡോണ, പെലെ, പ്ലാറ്റിനി, ഫ്രാൻക് ബെക്കൻബോവർ, ഗാരിഞ്ച എന്നീ താരങ്ങളുടെ പേരുകൾ പരാമർശിക്കാതെ പറ്റില്ല. ഇവരെല്ലാം അവിശ്വസനീയമായ കളിക്കാരാണ്. ഫുട്ബാളിൽ ആറോ ഏഴോ വർഷത്തേക്ക് റൊണാൾഡോ മികച്ച കളിക്കാരനായിരുന്നു, പക്ഷേ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരെക്കുറിച്ചുള്ള ചർച്ചയിൽ അദ്ദേഹം ചിത്രത്തിലില്ല. അദ്ദേഹത്തെക്കാൾ മികച്ച രീതിയിൽ ഫുട്ബാൾ കളിച്ച താരങ്ങളെ നമ്മൾ പരിഗണിക്കേണ്ടതുണ്ട്,' കഫു പറഞ്ഞു.

ഈയിടെ ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം താനാണെന്ന് റൊണാൾഡോ പറഞ്ഞിരുന്നു. ആളുകൾക്ക് മെസ്സി, മറഡോണ, പെലെ എന്നിവരെ ഇഷ്ടപ്പെടാമെന്നും എന്നാൽ പൂർണനായ ഫുട്ബാൾ താരം താനാണെന്നായിരുന്നു പോർച്ചുഗീസ് സൂപ്പർതാരത്തിന്‍റെ വാദം. ഫുട്ബാൾ കരിയറിൽ ഇതുവരെ 1261 മത്സരങ്ങളിൽ നിന്നും 924 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയിട്ടുള്ളത്. കരിയറിൽ 35 കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Cafu Says Cristiano ronaldo is not the best football player of all time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.