ചുംബനത്തിന്​ ശ്രമിച്ച്​ 'കൊമ്പുകോർക്കൽ'! വൈറലായി ​നെയ്​മർ-യെറി മിന പോര്​

ബറാൻക്വില്ല (കൊളംബിയ): ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്​ബാൾ​ യോഗ്യത പോരാട്ടങ്ങളിൽ എല്ലാം മത്സരങ്ങളും ജയിച്ച്​ കുതിച്ച ബ്രസീലിനെ കഴിഞ്ഞ ദിവസം കൊളംബിയ പിടിച്ചുകെട്ടിയിരുന്നു. സൂപ്പർ താരം നെയ്​മർ അടക്കമുള്ള മുൻ നിര താരങ്ങളെല്ലാം കളത്തിലിറങ്ങിയിട്ടും ഫോമിലല്ലാത്ത കൊളംബി​യക്കെതിരെ ജയിക്കാനായില്ല.

എടുത്തുപറയേണ്ട മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടത്​ ബ്രസീലിയൻ സ്​ട്രൈക്കർ നെയ്​മറും ​െകാളംബിയൻ പ്രതിരോധ താരം യെറി മിനയും തമ്മിൽ കൊമ്പുകോർത്തതാണ്​. 57ാം മിനിറ്റിലാണ്​ സംഭവം. ഇടതു വിങ്ങിൽ നെയ്​മറെ പരുക്കനായി യെറി മിന സമീപിച്ചതോടെയാണ്​ ബ്രസീലിയൻ താരം പ്രകോപിതനായത്​. ഇരുവരും നിലത്തു വീണതിനു പിന്നാലെ ഉടൻ എഴുന്നേറ്റ്​ മിന നെയ്​മറോട്​ എന്തോ പറയുന്നതും വിഡിയോയിൽ കാണാം. ഇതോടെ നെയ്​മറും ​കൊളംബിയൻ താരത്തോട്​ തർക്കിച്ചു. പിന്നാലെയാണ്​ നെയ്​മർ യെറി മിനയെ ചുംബിക്കാൻ ഒരുങ്ങിയത്​. 

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോപ്പ അമേരിക്ക മത്സരങ്ങളിലും ലോകകപ്പ്​ യോഗ്യത മത്സരങ്ങളിലുമായി നേരത്തെ ലയണൽ മെസ്സിയും ലൂയിസ്​ സുവാരസുമായും എവർട്ടൻ താരം യെറി മിന കൊമ്പുകോർത്തിട്ടുണ്ട്​. 

Tags:    
News Summary - Brazil star Neymar appears to try and KISS Colombia centre back Yerry Mina after pair clash during goalless World Cup qualifier on Sunday night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT