വെനിസ്വലയെ വീഴ്ത്തി ബ്രസീൽ ഒളിമ്പിക് യോഗ്യതക്കരികിൽ

കാരക്കാസ് (വെനിസ്വല): ലാറ്റിൻ അമേരിക്കൻ മേഖലയിലെ ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ(കോൺമെബോൾ) ബ്രസീലിന് ജയം. വെനിസ്വലയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് ബ്രസീൽ ഒളിമ്പിക് യോഗ്യത സാധ്യത നിലനിർത്തിയത്.

ആദ്യ പകുതി ഗോൾ രഹിതമായ മത്സരത്തിൽ 57 ാം മിനിറ്റിൽ മൗറിസിയോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 67ാം മിനിറ്റിൽ ജോവാനി ബൊളിവറിലൂടെ വെനിസ്വല മറുപടി ഗോൾ നേടി. 88ാം മിനിറ്റിൽ ഗിലർമി ബിറോയാണ് ബ്രസീലിനായി വിജയഗോൾ നേടിയത്.

ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ പരാഗ്വയോട് തോറ്റ ബ്രസീൽ വെനിസ്വല കീഴടക്കിയതോടെ പട്ടികയിൽ രണ്ടാതെത്തി. അടുത്ത മത്സരത്തിൽ അർജന്റീനയോട് ജയമോ സമനിലയോ നേടിയാൽ ബ്രസീൽ യോഗ്യത നേടും. ഫൈനൽ ഗ്രൂപ്പ് സ്റ്റേജിൽ ആദ്യ രണ്ടു ടീമുകളാണ് യോഗ്യത നേടുക. നാല് പോയിന്റുമായി പരാഗ്വെ ഒന്നാമതും മൂന്ന് പോയിന്റുമായി ബ്രസീൽ രണ്ടാമതുമാണ്. അർജന്റീന രണ്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തും ഒരു പോയിന്റുള്ള വെനിസ്വല നാലാമതുമാണ്.

Tags:    
News Summary - Brazil on the brink of Olympic qualification after beating Venezuela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.