ബ്ലൈൻഡ് ഫുട്ബാൾ ടൂര്‍ണമെന്റ്: കേരള പുരുഷ-വനിതാ ടീമുകൾ ഫൈനലിൽ

പനാജി: അന്താരാഷ്ട്ര പർപ്പിൾ ഫെസ്റ്റിനോടനുബന്ധിച്ച ഗോവയിൽ നടക്കുന്ന സൗത്ത് വെസ്റ്റ് സോൺ ബ്ലൈൻഡ് ഫുട്ബാൾ ടൂര്‍ണമെന്റിൽ മുൻ ചാമ്പ്യന്മാരായ കേരളത്തിന്റെ പുരുഷ-വനിത ടീമുകൾ ഫൈനലിലെത്തി. കേരള പുരുഷ ടീം ഗോവയെയും വനിതാ ടീം തമിഴ്നാടിനെയും കീഴടക്കിയാണ് ഫൈനലിൽ പ്രവേശിച്ചത്.

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇരു ടീമും ഗുജറാത്തിന്റെ പുരുഷ-വനിത ടീമുകളെ നേരിടും. പർപ്പിൾ ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനും ഗോവ ഗവൺമെൻ്റും സഹകരിച്ചാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.

തുഫൈൽ കോഴിക്കോടാണ് പുരുഷ ടീമിനെ നയിക്കുന്നത്. വൈസ് ക്യാപ്റ്റൻ രഞ്ചിത്ത് ഇ.അർ പാല, അഖിൽ ലാൽ തൃശൂർ, അഭിഷേക് കോഴിക്കോട്, മാഹിൻ എറണാകുളം, അഖിൽ കുമാർ തൃശൂർ, ജംഷാദ് ഒറ്റപ്പാലം , ആഷിൽ പാലക്കാട് എന്നിവരും, ഇന്ത്യൻ ഇൻറർനാഷണൽ ഗോൾകീപ്പർമാരായ സുജിത്ത് പി.എസ് ആലപ്പുഴ, അനുഗ്രഹ് ടി.എസ് എറണാകുളം എന്നിവരാണ് മറ്റു ടീം അംഗങ്ങൾ. അജിൽ ജോസഫാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

ശാലിനിയാണ് വനിതാടീമിന്റെ ക്യാപ്റ്റൻ. ബീന ഹിരാനി മോസ്‌(വൈസ് ക്യാപ്റ്റൻ), അഞ്ചു, ചിഞ്ചു, ഹീരാ, അപർണ, മൃദുല എന്നിവരാണ് ടീം അംഗങ്ങൾ. പരിശീലകരായ സീന, ഷെറീന എന്നിവരുമുണ്ട്.

കേരള ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ഫാ.സോളമൻ കടമ്പാട്ടുപറമ്പിലിന്റെ നേൃത്വത്തിൽ തൃശൂർ കുട്ടനെല്ലൂർ സ്പോർട്സ്ട്ടെക്കർ ടർഫ് ഗ്രൗണ്ടിലാണ് കളിക്കാർക്ക് പരിശീലനം നൽകിയത്. അജിൽ ജോസഫ്, നിജോ ജോൺസൺ എന്നിവരാണ് പരിശീലനം നൽകിയത്.


Tags:    
News Summary - Blind Football Tournament: Kerala Men's and Women's Teams in Finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.