അഹ്മദാബാദിലെ കിങ്സ് ടർഫ് ഗ്രൗണ്ടിൽ നടന്ന ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ത്രീ ടു വൺ ഹീറോസ് ടീം
കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിച്ച ആദ്യത്തെ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ പ്രീമിയർ ലീഗിൽ കേരളത്തിൽനിന്നുള്ള ത്രീ ടു വൺ ഹീറോസിന് രണ്ടാംസ്ഥാനം. ഫൈനലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോളിനായിരുന്നു (1-0) തോൽവി. ലീഗ് റൗണ്ടിൽ ഒന്നാംസ്ഥാനം നേടിയാണ് ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്. കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ഉത്തർപ്രദേശ് സ്വദേശി തുഷാർ കുമാർ ലീഗിലെ ടോപ് സ്കോറർ ആയും ടൂർണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. വനിത വിഭാഗത്തിൽ ത്രീ ടു വൺ ഹീറോസ് മൂന്നാംസ്ഥാനത്തെത്തി.
അഹ്മബാദിലെ കിങ്സ് ടർഫ് ഗ്രൗണ്ടിലായിരുന്നു ടൂർണമെന്റ്. കെ. അഭിഷേക്, തുഫൈൽ അബ്ദുല്ല (കോഴിക്കോട്), അഖിൽ ലാൽ (തൃശൂർ), പി.എസ്. സുജിത് (ആലപ്പുഴ) എന്നിവരാണ് ത്രീ ടു വൺ ഹീറോസ്നുവേണ്ടി ബൂട്ടണിഞ്ഞ മലയാളി താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.