ബിലാൽ മുഹമ്മദ്‌ ഇനി മിനർവ പഞ്ചാബിന്റെ താരം

കോഴിക്കോട്: നരിക്കുനി സ്വദേശിയായ 10 വയസ്സുകാരൻ മുഹമ്മദ് ബിലാൽ ഇനി മിനർവ പഞ്ചാബിന്റെ താരം. ജൂണിൽ പഞ്ചാബിൽ നടന്ന 15 ദിവസത്തെ സെലക്ഷൻ ട്രയൽസിലൂടെയാണ് ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ബിലാൽ കോഴിക്കോട് ക്രസന്റ് ഫുട്ബാൾ അക്കാദമിയിൽനിന്നാണ് കളി പഠിച്ചത്.

നരിക്കുനി പാലോളിത്താഴം സ്വദേശികളായ ഈസയുടെയും റുക്‌സാനയുടെയും ഇളയ മകനാണ്. സഹോദരങ്ങളായ അഹമ്മദ്‌ ഷാറൂഖ് (ഡബ്ലു.എം.ഒ വയനാട്) ബിഷ്റുൽ ഹാഫി (ചേലേമ്പ്ര ഫുട്ബാൾ അക്കാദമി) എന്നിവരും ഫുട്ബാളിൽ കഴിവ് തെളിയിച്ചവരാണ്. ഈ മാസം അവസാനം ബിലാൽ പഞ്ചാബിലേക്ക് തിരിക്കും.

Tags:    
News Summary - Bilal Muhammed was selected for Punjab Minerva football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.