സ്പാനിഷ് ഗോൾകീപ്പർ ജോവാൻ ഗാർഷ്യയെ സ്വന്തമാക്കി ലാലീഗ ചാമ്പ്യൻമാരായ ബാഴ്സലോണ. 25 മില്യൺ യൂറോ റിലീസ് ക്ലോസ് കൊടുത്താണ് ബാഴ്സ താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. 2031 ജൂൺ 31 വരെയുള്ള അടുത്ത ആറ് സീസണുകളിലേക്കാണ് 24 കാരാനായ താരത്തെ ബാഴ്സ സൈൻ ചെയ്യുന്നത്. നേരത്തെ തന്നെ താരം ബാഴ്സയിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ബാഴ്സ സൈനിങ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
അണ്ടർ - 17 മുതൽ അണ്ടർ - 21 വരെ സ്പെയിനിന്‍റെ ദേശീയ ടീമിനായി വല കാത്ത ഗാർഷ്യ സ്പാനിഷ് ക്ലബ്ബായ ആർ.സി.ഡി എസ്പാൻയോളിന്‍റെ ഗോൾകീപ്പറായിരുന്നു. 2024 ലെ പാരീസിലെ ഒളിംപിക്സിൽ സ്വർണം നേടിയ സ്പാനിഷ് ടീമിന്‍റെ വല കാത്തതും ഗാർഷ്യയായിരുന്നു. നിലവിൽ ജർമൻ ഗോൾകീപ്പറായ ടെർസ്റ്റഗനും പോളണ്ടുകാരനായ വോയ്ചെക്ക് ഷെസ്നിയുമാണ് ബാഴ്സയുടെ ഗോൾവല കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.