ലൈംഗിക പീഡന പരാതിയിൽ കുരുങ്ങി ബ്രസീൽ താരം ഡാനി ആൽവസ്

ലോകകപ്പിൽ ബ്രസീൽ പിൻനിരയിലെ കരുത്തുറ്റ കാലുകളായിരുന്ന ഡാനി ആൽവസിനെതിരെ ബാഴ്സലോണയിൽ ലൈംഗിക പീഡന പരാതി. ബാഴ്സലോണയിലെ സൂട്ടനിൽ നിശാക്ലബിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൂടുതൽ അന്വേഷണം നടന്ന ശേഷമേ കൃത്യത വരുത്താനാകൂ എന്ന നിലപാടിലാണ് പൊലീസ്.

പരാതിക്കാരി ഇതുവരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടില്ല. അതിനാൽ, താരത്തെ പൊലീസ് വിളിച്ചുവരുത്തിയിട്ടുമില്ല. ശനിയാഴ്ച പുലർച്ചെയാണ് ആരോപണത്തിനിടയാക്കിയ​ സംഭവമെന്ന് പറയുന്നു.

ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്.

ദീർഘകാലം പന്തുതട്ടിയ കറ്റാലൻ ക്ലബു വിട്ട് മെക്സിക്കൻ ക്ലബായ ഉനം പുമാസിനൊപ്പം ചേർന്ന ആൽവസ് ബാഴ്സലോണ നഗരത്തിലാണ് താമസം. ബാഴ്സക്കു പുറമെ സെവിയ്യ, യുവന്റസ്, പി.എസ്.ജി, സവോ പോളോ ക്ലബുകൾക്കു​ വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2006 മുതൽ ബ്രസീൽ നിരയിലും കളിച്ചുവരുന്നു. രാജ്യത്തിനായി ഏറ്റവും കൂടുതൽ കളിച്ച രണ്ടാമത്തെ താരമാണ്. 

Tags:    
News Summary - Barcelona Police investigating sexual assault allegedly involving Brazil star Dani Alves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.