കോപ ഡെൽ റേയിൽ നിന്ന് ബാഴ്സലോണ പുറത്ത്; അത്ലറ്റിക് ബിൽബാവോയുടെ ജയം 4-2 ന്
സ്പാനിഷ് കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരിനൊടുവിൽ ബാഴ്സിലോണയെ തകർത്ത് അത്ലറ്റിക് ബിൽബാവോ സെമിഫൈനലിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളിന്റെ (4-2) കനത്ത തോൽവി ഏറ്റുവാങ്ങിയാണ് ബാഴ്സലോണ പുറത്തായത്.
അത്ലറ്റിക് തട്ടകമായ സാൻമെമ്സിൽ മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ബിൽബാവോ ലീഡെടുത്തു. സ്ട്രൈക്കർ ഗോർക്ക ഗുരുസെറ്റയാണ് ഗോൾ നേടിയത്. 26ാം മിനിറ്റിൽ ലെവൻഡോസ്കിയുടെ ഗോളിലൂടെ ലിവർപൂൾ മറുപടി (1-1) നൽകി. 32ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ യുവതാരം ലാമിൻ യമാൽ ബാഴ്സയെ മുന്നിലെത്തിച്ചു (2-1).
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ാം മിനിറ്റിൽ ഒയിഹാൻ സാൻസെറ്റിലൂടെ അത്ലറ്റിക് ബിൽബാവോ സമനില പിടിച്ചു(2-2). കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയതോടെ കളി ബാഴ്സയുടെ കയ്യിൽ നിന്ന് പോയി. 105 മിനിറ്റിൽ ഇനാക്കി വില്യംസും കളിതീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ നികൊ വില്യംസും ഗോൾ നേടിയതോടെ ബാഴ്സയുടെ പതനം പൂർണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.