മഡ്രിഡ്: ഒന്നാം സ്ഥാനത്തേക്ക് എളുപ്പം കാലെടുത്തുവെക്കാൻ ലഭിച്ച സുവർണാവസരം കളഞ്ഞുകുളിച്ച് ബാഴ്സലോണ. ഗ്രനഡക്കെതിരെ ക്യാമ്പ് നൂവിൽ മെസ്സി നേടിയ ഗോളിന് ആദ്യ പകുതി മുന്നിൽനിന്ന ശേഷം രണ്ടെണ്ണം തിരിച്ചുവാങ്ങിയാണ് കറ്റാലൻ സംഘം പരാജയവും ലീഗിൽ മൂന്നാം സ്ഥാനവുമായി മടങ്ങിയത്. ഇതോടെ, സ്പാനിഷ് ലീഗിൽ കിരീട പോരാട്ടത്തിലേക്ക് മഡ്രിഡ് ടീമുകൾക്കും ബാഴ്സക്കുമൊപ്പം സെവിയ്യക്കു കൂടി അവസരമൊരുങ്ങി. നാലു ടീമുകൾക്കിടയിൽ പോയിൻറ് അകലം മൂന്നു മാത്രം. ഒന്നാം സ്ഥാനത്ത് 73 പോയിൻറുമായി റയൽ തുടരുേമ്പാൾ അത്ലറ്റികോ മഡ്രിഡിനും ബാഴ്സക്കും 71 ഉം സെവിയ്യക്ക് 70ഉം പോയിൻറാണ് സമ്പാദ്യം.
സ്വന്തം മൈതാനത്തിെൻറ ആനുകൂല്യവുമായി ഇറങ്ങിയ ബാഴ്സക്കായി 23ാം മിനിറ്റിൽ ഗ്രീസ്മാനുമൊത്ത് നടത്തിയ നീക്കമാണ് മെസ്സി ഗോളാക്കി മാറ്റിയത്. പിന്നെയും പലവട്ടം അവസരം തുറന്ന ടീം ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാൻ മറന്നപ്പോൾ രണ്ടാം പകുതിയിൽ അർധാവസരം ഗോളാക്കി ഡാർവിൻ മാക്കിസ് ഗ്രനഡക്ക് സമനില നൽകി. ജോർജ് മോട്ടിന വിജയ ഗോൾ കുറിച്ചതോടെ ഗ്രനഡക്ക് വിജയം. അതിനിടെ, റഫറിക്കെതിരെ തട്ടിക്കയറി ബാഴ്സ കോച്ച് കോമാൻ ചുവപ്പുകാർഡ് കണ്ടത് മിച്ചം.
ഇനി മേയ് എട്ടിന് അത്ലറ്റികോ- ബാഴ്സ പോരാട്ടത്തിലെ വിജയികൾ കിരീടത്തിലേക്ക് കൂടുതൽ അടുക്കും. നാലു കളികളാണ് ഓരോ ടീമിനും അവശേഷിക്കുന്നത്. സീസൺ ആരംഭം ഗംഭീരമാക്കിയിരുന്നു സിമിയോണിയുടെ കുട്ടികൾ അടുത്തിടെ മോശം ഫോം തുടരുന്നത് റയലിനും ബാഴ്സക്കും കൂടുതൽ പ്രതീക്ഷ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.