മെസ്സിക്കും പിക്വെക്കുമെതി​െര മോശം പ്രചാരണം; ബാഴ്​സലോണ മുൻ പ്രസിഡന്‍റ്​ ബാർതൊമ്യൂ അറസ്റ്റിൽ

മഡ്രിഡ്​: എഫ്​.സി ബാഴ്സലോണ മുൻ പ്രസിഡൻറ്​​ ജോസഫ്​ മരിയ ബാർതൊമ്യൂ അറസ്റ്റിൽ.ബാഴ്സലോണ പ്രസിഡൻറ്​ ആയിരിക്കെ പ്രൈവറ്റ് പി.ആർ കമ്പനിയെ ഉപയോഗിച്ച്​ താരങ്ങൾക്കെതിരെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലാണ്​ ബാർതൊമ്യൂവെ അറസ്​റ്റ്​ ചെയ്​തത്​.

കാറ്റലൻ പൊലീസ് തിങ്കളാഴ്​ച വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. 'ബാഴ്സ ഗേറ്റ്' എന്ന പേരിൽ അറിയപ്പെടുന്ന വിവാദ കേസിൽ തിങ്കളാഴ്​ച രാവിലെ ബാഴ്​സലോണയുടെ ഓഫിസും പൊലീസ്​ അന്വേഷണത്തി​ന്‍റെ ഭാഗമായി റെയ്​ഡ്​ ചെയ്​തിരുന്നു. അഴിമതിക്കേസിൽ ക്ലബി​ന്‍റെ അഡിമിന്​സ്​​ട്രഷൻ വിഭാഗത്തിലെ നാലു ​​പേരെയും അറസ്​റ്റ്​ ചെയ്​തായും സ്​പാനിഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ബാർതൊമ്യൂ നേതൃത്വം നൽകുന്ന ബാഴ്​സ ബോർഡി​ന്‍റെ പ്രീതി വർധിപ്പിക്കുകയും ഒപ്പം ബാഴ്സലോണയുടെ മുൻനിര താരങ്ങളായ മെസ്സി, പിക്വെ എന്നിവർ​െക്കതിരെ സാമൂഹിക മാധ്യമങ്ങൾ വഴി മോശം വാർത്തകൾ പ്രചരിപ്പിച്ച് അവരുടെ ജനപ്രീതി കുറക്കുകയും ചെയ്യാനാണ്​ പി.ആർ ഏജൻസിയുടെ സഹായം തേടിയത്​. വിവാദത്തിനു പിന്നാലെ, ബാർതൊമ്യൂവിനെ ക്ലബ്​ പുറത്താക്കുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.