ബാഴ്സ പ്രഖ്യാപിച്ചു; ചാവി പുതിയ പരിശീലകൻ, ഒപ്പുവെച്ചത് നാല് വർഷത്തെ കരാർ

ചാവി ഹെർണാണ്ടസിനെ ബാഴ്സലോണയുടെ പുതിയ പരിശീലകനായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി. നാലു വർഷത്തെ കരാറാണ് ക്ലബുമായി ചാവി ഒപ്പുവെച്ചത്. തിങ്കളാഴ്ച ചാവിയെ ക്യാമ്പ് ന്യൂവിൽ ക്ലബ് വലിയ ചടങ്ങിൽ അവതരിപ്പിക്കും. ബാഴ്സലോണയുടെ ഇതിഹാസ താരത്തെ വിട്ടുനൽകാനായി 5 മില്യണോളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ.

ബാഴ്സലോണയിലേക്ക് തിരിച്ചുവരും എന്ന് ഉറപ്പുണ്ടായിരുന്നു എന്നും ഇത് വലിയ സന്തോഷം നൽകുന്ന നിമിഷമാണെന്നും ചാവി പറഞ്ഞു. അവസാന മൂന്ന് വർഷമായി അൽ സാദിന്‍റെ പരിശീലകനായിരുന്ന ചാവി. ഖത്തർ ക്ലബായ അൽ സാദിൽ മികച്ച പ്രകടനം നടത്താൻ ചാവിക്ക് ആയിരുന്നു. ഏഴു കിരീടങ്ങൾ ചാവി ഖത്തറിൽ പരിശീലകനായി നേടി. ഖത്തർ ലീഗ്, ഖത്തർ കപ്പ്, ഖത്തർ സൂപ്പർ കപ്പ്, ഖത്തർ സ്റ്റാർ കപ്പ്, ഊദെരി കപ്പ്, എന്ന് തുടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയിൽ ചാവി അൽ സാദിനൊപ്പം ഉയർത്തി. ഖത്തർ ക്ലബായ ൽ സാദിനൊപ്പം അവസാന ആറു വർഷമായി ചാവിയുണ്ട്.


ബാഴ്‌സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ചാവി. 1997 മുതല്‍ 2015 വരെ ബാഴ്‌സയ്ക്ക് വേണ്ടി കളിച്ച ചാവി 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. ടീമിനുവേണ്ടി 767 മത്സരങ്ങളിലാണ് ചാവി ബൂട്ടുകെട്ടിയത്. 85 ഗോളുകളും 185 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 2008 മുതല്‍ 2012 വരെ ബാഴ്‌സലോണ എന്ന ക്ലബ്ബ് ലോകത്തെിലെ തന്നെ വമ്പന്‍ ശക്തിയായി വളര്‍ന്ന കാലത്ത് ക്ലബ്ബിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച താരമാണ് ചാവി. അദ്ദേഹത്തിനൊപ്പം ആന്ദ്രേസ് ഇനിയെസ്റ്റയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും അടങ്ങിയ മധ്യനിരയായിരുന്നു ഒരുകാലത്ത് ബാഴ്‌സയുടെ ഏറ്റവും വലിയ കരുത്ത്.


Full View

ലാ ലിഗയില്‍ നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പില്‍ ബയേണ്‍ മ്യൂണിക്കിനോടും ബെന്‍ഫിക്കയോടും തോറ്റു. ബാഴ്സലോണയെ തിരികെ വിജയ വഴിയിൽ എത്തിക്കുകയാകും ചാവിയുടെ ആദ്യ ലക്ഷ്യം. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടം കടക്കുക, ലാലിഗയിൽ ആദ്യ സ്ഥാനങ്ങളിലെത്തുക എന്നതൊക്കെയാകും ഔദ്യോഗിക പ്രഖ്യാപനം എത്തി ആദ്യ സീസണിൽ ചാവി അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT