ഒപ്പുശേഖരണവുമായി 20,000 അംഗങ്ങൾ; രാജിയില്ലെന്ന്​ ഉറപ്പിച്ച്​ ബാഴ്​സലോണ പ്രസിഡൻറ്​

ബാഴ്​സലോണ: ബാഴ്​സലോണ പ്രസിഡൻറ്​ ജോസഫ്​ ബർതോ​മ്യൂവി​നെതിരെ ക്ലബ്​ അംഗങ്ങളുടെ ഒപ്പുശേഖരണം തുടരവെ രാജി സാധ്യത തള്ളി പ്രസിഡൻറ്​ രംഗത്ത്​. അവിശ്വാസ പ്രമേയം ആവശ്യപ്പെട്ടാണ്​ 20,000ത്തിലേറെ പേരുടെ ഒപ്പു ശേഖരണം നടന്നത്​. ക്ലബ്​ വിടാനായി ലയണൽ മെസ്സി നടത്തിയ നീക്കവും, കഴിഞ്ഞ സീസണിൽ ടീമി​െൻറ മോശം പ്രകടനവുമെല്ലാം ഉയർത്തിയാണ്​ അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട്​ ക്ലബ്​ അംഗങ്ങൾക്കിടയിൽ പ്രസിഡൻറി​നെതിരെ ഒപ്പു ശേഖരണം നടത്തിയത്​.

ഒന്നര ലക്ഷം വരുന്ന അംഗങ്ങളിൽ 15 ​ശതമാനമായ 16,520 പേരു​െട പിന്തുണയുണ്ടെങ്കിൽ അവിശ്വാസം അവതരിപ്പിക്കാം. ഒപ്പുശേഖരം​ 20,687ലെത്തിയതോടെ വോ​െട്ടടുപ്പ്​ ഉറപ്പെന്ന പ്രതീക്ഷയിലാണ്​ ബർതോമ്യോവിരുദ്ധ ചേരി. എന്നാൽ, അംഗങ്ങൾക്കിടയിലെ നീക്കം മുന്നിൽ കണ്ട്​ രാജിക്കില്ലെന്നതാണ്​ പ്രസിഡൻറി​െൻറ നിലപാട്​. ഒപ്പുവെച്ചവരുടെ എണ്ണം അമ്പരപ്പിച്ചതായി പറഞ്ഞ പ്രസിഡൻറ്​, ആധികാരികത പരിശോധിച്ച്​ ഡയറക്​ടർ ബോർഡ്​ തുടർനടപടി സ്വീകരിക്കുമെന്ന്​ വ്യക്തമാക്കി. അടുത്ത വർഷം മാർച്ചിലാണ്​ ബാഴ്​സലോണ ബോർഡ്​ തെരഞ്ഞെടുപ്പ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.