ഒബൂമെയാങ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു

ലിബ്രെവില്ലെ: ഫുട്ബാൾ ആരാധകരെ ​അമ്പരപ്പിച്ച് ഗാബോൺ ദേശീയ ടീം ക്യാപ്റ്റനും ബാഴ്സലോണ സൂപ്പർ സ്ട്രൈക്കറുമായ പിയറി എമെറിക് ഒബൂമെയാങ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. 2009 മുതൽ ദേശീയ ടീമിന്റെ ഭാഗമായ അദ്ദേഹം 72 മത്സരങ്ങളിൽനിന്ന് രാജ്യത്തിനായി 30 ഗോളുകൾ നേടിയിട്ടുണ്ട്.

2016ൽ ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 32കാരന് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ കളിക്കാനായിരുന്നില്ല.

രാജ്യത്തെ പ്രതിനിധീകരിച്ച് തുടങ്ങി അഭിമാനകരമായ 13 വർഷത്തിന് ശേഷം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്ന് ഗാബോൺ ഫെഡറേഷൻ പുറത്തിറക്കിയ കത്തിൽ അദ്ദേഹം പറഞ്ഞു.

ഫ്രാൻസിൽ ജനിച്ച് ഫ്രഞ്ച് അണ്ടർ 21 ടീമിനായി ബൂട്ടുകെട്ടിയ ഒബൂമയാങ് പിന്നീട് പിതാവിന്റെ പാത പിന്തുടർന്ന് ഗാബോണിനായി കളിക്കാനിറങ്ങുകയായിരുന്നു.

Tags:    
News Summary - Aubameyang retires from international football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.