ബ്രസീൽ പുറത്തായത് ചോദ്യം ചെയ്ത് ടിറ്റേക്ക് നേരെ ആക്രമണം; മാല കവർന്നു

റിയോ ഡി ജനീറോ: ലോകകപ്പിൽ ബ്രസീൽ ഫുട്ബാൾ ടീമിന്‍റെ പരിശീലകനായിരുന്ന ടിറ്റേയെ ആക്രമിച്ച് മാല കവർന്നു. റിയോ ഡി ജനീറോയിലെ വീടിന് സമീപം പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോൾ രാവിലെ ആറ് മണിയോടെയാണ് ആക്രമണമെന്നാണ് ബ്രസീലിയൻ പത്രം ഒ ഗ്ലോബോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിൽ ബ്രസീൽ പുറത്തായത് ചോദ്യം ചെയ്ത് ആക്രോശിച്ചെത്തിയയാൾ ടിറ്റെയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീല്‍ പുറത്തായത്. ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. 2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു ടിറ്റെ. 81 മത്സരങ്ങളിലാണ് ബ്രസീലിനെ പരിശീലിപ്പിച്ച അദ്ദേഹത്തിന് കീഴിൽ 61 കളിയില്‍ ടീം വിജയിച്ചപ്പോൾ 12 മത്സരങ്ങള്‍ സമനിലയിലാവുകയും ഏഴ് കളികളിൽ തോൽവിയറിയുകയും ചെയ്തു.

2018ൽ കോപ്പ അമേരിക്ക കിരീടം നേടിയതാണ് മികച്ച നേട്ടം. 2018ലെ ലോകകപ്പിന് പുറമെ 2022ലും ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം ക‌ടക്കാനാവാത്തതാണ് രാജിയിലേക്ക് നയിച്ചത്.

Tags:    
News Summary - Attack on Tite for questioning Brazil's exit; The chain was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.