Posted On
date_range Updated On
date_range അർജൻറീന മിഡ്ഫീൽഡർ റോഡ്രിഗോ ഡിപോൾ അത്ലറ്റിക്കോയിൽ
മഡ്രിഡ്: അർജൻറീന മിഡ്ഫീൽഡർ റോഡ്രിഗോ ഡിപോൾ അത്ലറ്റികോ മാഡ്രിഡിൽ. മൂന്നരക്കോടി യൂറോക്കാണ് (ഏകദേശം 260 കോടി രൂപ) ഇറ്റാലിയൻ ക്ലബ് ഉദിനീസിൽനിന്ന് 27കാരനായ താരത്തെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാർ സ്വന്തമാക്കിയത്.
അഞ്ചു വർഷത്തേക്കാണ് കരാർ. ഉദിനീസിനായി 177 മത്സരങ്ങളിൽ 33 ഗോളുകൾ നേടിയിട്ടുണ്ട് ഡിപോൾ. ഉദിനീസിലെത്തുന്നതിന് മുമ്പ് സ്പാനിഷ് ക്ലബ്ബായ വലൻസിയക്ക് വേണ്ടി രണ്ട് സീസണുകൾ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.