ന്യൂഡൽഹി: 2023ലെ ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ അന്തിമ യോഗ്യത റൗണ്ടിന് മുന്നോടിയായി 41 അംഗ ഇന്ത്യൻ സാധ്യത ടീമിനെ കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. സഹൽ അബ്ദുസ്സമദ്, ആഷിഖ് കുരുണിയൻ, കെ.പി. രാഹുൽ, വി.പി. സുഹൈർ, ടി.പി. രഹ്നേഷ് എന്നീ മലയാളികൾ സാധ്യത ടീമിൽ ഇടംപിടിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രഭ്സുഖൻ സിങ് ഗിൽ, ഹോർമിപാം റുയ്‍വ, ജീക്സൺ സിങ്, പ്യൂട്ടിയ തുടങ്ങിയവരും ഇടംനേടിയിട്ടുണ്ട്. ജൂൺ എട്ടു മുതൽ കൊൽക്കത്തയിലാണ് യോഗ്യത റൗണ്ട്. ഹോങ്കോങ്, അഫ്ഗാനിസ്താൻ, കംബോഡിയ ടീമുകളാണ് ഗ്രൂപ് ഡിയിൽ ഇന്ത്യക്കൊപ്പം. ഈമാസം 23ന് ബെല്ലാരിയിലാണ് ക്യാമ്പിന് തുടക്കം. മേയ് എട്ടു മുതൽ ക്യാമ്പ് കൊൽക്കത്തയിലേക്ക് മാറും.
ഗോളിമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, പ്രഭ്സുഖൻ സിങ് ഗിൽ, മുഹമ്മദ് നവാസ്, ടി.പി. രഹ്നേഷ്.
ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, അശുതോഷ് മേത്ത, ആശിഷ് റായ്, ഹോർമിപാം റുയ്‍വ, രാഹുല ബെക്കെ, സന്ദേശ് ജിങ്കാൻ, നരേന്ദർ ഗെഹ് ലോട്ട്, ചിൻഗ്ലെൻസന സിങ്, അൻവർ അലി, സുഭാശിഷ് ബോസ്, ആകാശ് മിശ്ര, റോഷൻ സിങ്, ഹർമൻജോത് സിങ് ഖബ്ര.
മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, വിക്രം പ്രതാപ് സിങ്, അനിരുദ്ധ് ഥാപ, പ്രണോയ് ഹൽദാർ, ജീക്സൺ സിങ്, ഗ്ലാൻ മാർട്ടിൻസ്, വി.പി. സുഹൈർ, ലാലെങ്മാവിയ, സഹൽ അബ്ദുസ്സമദ്, യാസർ മുഹമ്മദ്, ലാലിയൻസുവാല ചാങ്തെ, സുരേഷ് സിങ്, ബ്രൻഡൻ ഫെർണാണ്ടസ്, ഋത്വിക് ദാസ്, പ്യൂട്ടിയ, കെ.പി. രാഹുൽ, ലിസ്റ്റൺ കൊളാസോ, ബിപിൻ സിങ്, ആഷിക് കുരുണിയൻ.
ഫോർവേഡുകൾ: സുനിൽ ഛേത്രി, മൻവീർ സിങ്, റഹീം അലി, ഇഷാൻ പണ്ഡിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.