ലയണൽ മെസി

കേരളത്തിൽ മെസി എത്തുന്നു നവംബറിൽ...

തിരുവനന്തപുരം: ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്‍റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിലെത്തും. നവംബർ 10 നും 18നും ഇടക്ക് അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്നാണ് അന്താരാഷ്ട്ര അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ അറിച്ചിരിക്കുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് ടീം പറഞ്ഞു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാകും മത്സരമെന്നാണ് റിപ്പോർട്ട്.

മെസ്സിയുടെ സന്ദർശന വിവരം കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. നവംബർ 2025 ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി അടങ്ങുന്ന ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യൽ മെയിൽ വഴി ലഭിച്ചെന്നാണ് അബ്ദുറഹ്മാൻ വ്യക്തമാക്കിയത്. 

ഇന്ത്യയിലേക്കുള്ള മെസിയുടെ 2ാം വരവാണിത്. 2011ൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വലേക്കെതിരെ അർജന്‍റീന കുപ്പായത്തിൽ കളിച്ചിരുന്നു. തുടക്കത്തിൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേരള സർക്കാറിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.മാസങ്ങൾ നീണ്ട വിവാദത്തിനു ശേഷമാണ് പുതിയ അറിയിപ്പ് എത്തുന്നത്.  ഏതാനും ദിവസങ്ങൾക്കു മുമ്പ് മെസിയുടെ ഇന്ത്യ സന്ദർശനത്തിന് അംഗീകാരം ലഭിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. ഡിസംബർ 12ന് എത്തുമെന്നായിരുന്നു അന്ന് ലഭിച്ച വിവരം. 

Tags:    
News Summary - Argentina foot ball association announces that Lionel messi will visit Kerala in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.