അർജന്‍റീനക്കായി ആദ്യ ഗോൾ നേടിയ ലേതാരോ മാർട്ടിനസ്​

ത്രീ സ്റ്റാർ അർജന്‍റീന; വെനിസ്വേലയെ തകർത്തത്​ 3-1ന്​

കരാകസ്​ (വെനിസ്വേല): ലോകകപ്പ്​ യോഗ്യത റൗണ്ടിൽ കോപ അമേരിക്ക ജേതാക്കളായ അർജന്‍റീനക്ക്​ ഉജ്വല ജയം. ലാറ്റി​നമേരിക്കയിൽ അർജന്‍റീന വെനിസ്വേലയെ 3-1ന്​ ​ തകർത്തു​.

ലോതാരോ മാർട്ടിനസ്​ (45'), ജോക്വിൻ കൊറിയ (71), എയ്​ഞ്ചൽ കൊറിയ (74) എന്നിവരാണ്​ അർജന്‍റീനക്കായി സ്​കോർ ചെയ്​തത്​. ഇഞ്ചുറി സമയത്ത്​ യെഫേഴ്​സൺ സോറ്റെൽഡോയാണ്​ ആതിഥേയരുടെ ആശ്വാസ ഗോൾ നേടിയത്​. 

ഏഴ്​ മത്സരങ്ങളിൽ നിന്ന്​ 15 പോയിന്‍റുമായി പട്ടികയിൽ രണ്ടാമതാണ്​ അർജന്‍റീന. 19 പോയിന്‍റുമായി ബ്രസീലാണ്​ ഒന്നാമത്​. ഞായറാഴ്ച കരുത്തരായ ബ്രസീലിനെതിരെയാണ്​ അർജന്‍റീനയുടെ അടുത്ത മത്സരം.

തുടർച്ചയായി ആറ്​ മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ച്​ യോഗ്യത മത്സരത്തിനിറങ്ങിയ മെസ്സിക്കും സംഘത്തിനും പിഴച്ചില്ല. രണ്ടുവർഷത്തിന്​ ശേഷം ടീമിലേക്ക്​ തിരിച്ചെത്തിയ പൗളോ ഡിബാലയെ ബെഞ്ചിലിരുത്തിയാണ്​ അർജന്‍റീന തുടങ്ങിയത്​.

മത്സരം തുടങ്ങി 10ാം മിനിറ്റിൽ തന്നെ വെനിസ്വേല 10പേരായി ചുരുങ്ങി. മാരകമായ ഫൗളിനെ തുടർന്നാണ്​ അഡ്രിയാൻ​ മാർട്ടിനസിനെ വാർ റിവ്യൂവിലൂടെയാണ്​ പുറത്തേക്ക്​ വഴി കാണിച്ചത്​. ആദ്യ പകുതി അവസാനിക്കുന്നതിന്​ തൊട്ടുമുമ്പായിരുന്നു മാർട്ടിനസ്​ അർജന്‍റീനക്കായി അക്കൗണ്ട്​ തുറന്നത്​. എതിർ ടീം ബോക്​സിൽ നിന്ന്​ ലോ സെൽസോ അളന്ന്​ മുറിച്ച്​ നൽകിയ പാസ്​ മാർട്ടിനസ്​ പോസ്റ്റിന്‍റെ മൂലയിലേക്ക്​​ കോറിയിട്ടു.

71ാം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോൾ. വൺടച്ച്​ പാസുകളുടെ പരമ്പരക്കൊടുവിലായിരുന്നു പകരക്കാരനായി ഇറങ്ങിയ കൊറിയയുടെ ഗോൾ. മെസ്സിയുടെ കാലിൽ നിന്ന്​ മാർട്ടിനസിലെത്തിയ പന്ത്​ ബോക്​സിലേക്ക്​ ഓടിക്കയറിയ ​കൊറിയക്ക്​ ലഭിക്കുകയായിരുന്നു. ഗോൾപോസ്റ്റിന്‍റെ വലത് ഭാഗത്തേക്ക്​ പന്ത്​ ഷൂട്ട്​ ചെയ്​ത്​ കയറ്റിയ താരം ടീമിന്‍റെ ലീഡ്​ രണ്ടാക്കി ഉയർത്തി.

വെറും മൂന്ന്​ മിനിറ്റിനുള്ളിൽ അർജന്‍റീന ലീഡുയർത്തി. വെനിസ്വേല ഗോൾകീപ്പർ ഫാറിനസ്​ തടുത്തിട്ട ശേഷം റീബൗണ്ടായി വന്ന പന്ത്​ വലയിലാക്കിയാണ്​ കൊറിയ സ്​കോർ ചെയ്​തത്​. ഇഞ്ച്വറി സമയത്ത്​ വാറിലൂടെയാണ്​ ആതിഥേയർക്ക്​ അനുകൂലമായി പെനാൽറ്റി വിധിച്ചത്​. കിക്കെടുത്ത സോറ്റെൽഡോക്ക്​ അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാട്ടിനസിനെ കീഴടക്കാനായി.

Tags:    
News Summary - argentina beat venezuela for three goals in world cup qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.