അൽഫോൺസോ ഡേവിസിന്റെ നാടകീയമായ സ്റ്റോപ്പേജ് ടൈം സമനില ഗോളിലൂടെ സെൽറ്റിക്കിനെതിരെ 1-1 സമനില നേടി ബയേൺ മ്യൂണിച്ച്. ഇരുപാദങ്ങളിലുമായി 3-2ന് വിജയിച്ച് ബയേൺ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ കടന്നു.
ബയേണിനെ വിറപ്പിച്ച കളിയാണ് സെൽറ്റിക് പുറത്തെടുത്തത്. 63-ാം മിനിറ്റിൽ മുൻ ബയേൺ റിസർവ് കളിക്കാരൻ നിക്കോളാസ് കുഹന്‍റെ ഗോളിലാണ് സെൽറ്റിക് മുന്നിലെത്തിയത്. ഹാരി കെയ്ന്‍റെ ഗോൾ ശ്രമം ബാറിൽ തട്ടിയതും, കാസ്പർ ഷ്മൈച്ചലിന്‍റെ നിർണായക സേവുകളും ബയേണെ പിറകിൽ തന്നെ നിർത്തി. ഗോൾ ശ്രമങ്ങളൊന്നും ലക്ഷ്യം കാണാതായതോടെ മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച നിമിഷങ്ങൾ.
കളി എക്സ്ട്രാ ടൈമിലേക്ക് പോവാനിരിക്കെയാണ് ഇൻജുറി ടൈം അവസാനിക്കാൻ വെറും 30 സെക്കൻഡുകൾ മാത്രം ശേഷിക്കെ അൽഫോൺസോ ഡേവീസ് ഗോൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-2ന് ബയേണിന് ജയം.
അടുത്ത റൗണ്ടിൽ ബയേൺ ലെവർകുസനെയോ അത്ലറ്റിക്കോ മാഡ്രിഡിനെയോ ആകും ബയേൺ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.