മഡ്രിഡ്: കോവിഡ് ബാധിച്ച് ക്വാറൻറീനിലുള്ള സിനദിൻ സിദാൻ ഡിപോർടിവോ അലാവസിനെതിരായ മത്സരം ടി.വിയിൽ കണ്ട് ൈകയടിച്ചു കാണും. കാരണം മൂന്ന് മത്സരങ്ങൾക്കൊടുവിലാണ് തെൻറ ടീം ജയം ആഘോഷിച്ചിരിക്കുന്നത്. ലാലിഗയിൽ അലാവസിനെതിരായ മത്സരത്തിലാണ് റയൽ 4-1ന് ജയിച്ചത്. ഈ മാസം മൂന്നിന് ലാലിഗയിൽ സെൽറ്റ വിഗോയോട് ജയിച്ചതിനു ശേഷം നടന്ന മൂന്ന് മത്സരത്തിൽ ഒന്നിലും റയൽ ജയിച്ചിട്ടില്ല. സൂപ്പർ കപ്പിൽനിന്നും കിങ്സ് കപ്പിൽനിന്നും തോറ്റ് പുറത്താവുകയും ചെയ്തു.
സിദാന് സമ്മർദം ഏറിക്കൊണ്ടിരിക്കവെയാണ് ഡിപോർടിവോ അലാവസിനെ റയൽ മഡ്രിഡ് 4-1ന് തകർക്കുന്നത്. മത്സരത്തിൽ ആദ്യ പകുതിയിൽതന്നെ റയൽ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. 15ാം മിനിറ്റിൽ കസമിറോയും 41ാം മിനിറ്റിൽ കരീം ബെൻസേമയും അഞ്ചു മിനിറ്റിനകം എഡൻ ഹസാഡുമാണ് (45+1) ഗോൾ നേടിയത്. രണ്ടാം പകുതി ഒരു ഗോൾ തിരിച്ചടിച്ച് (ജോസെലു-59) അലാവസ് തിരിച്ചുവരാൻ നോക്കിയെങ്കിലും ബെൻസേമ (70) തെൻറ രണ്ടാം ഗോൾ നേടിയതോടെ റയൽ ജയം ഉറപ്പിച്ചു. 40 പോയൻറുമായി രണ്ടാം സ്ഥാനത്താണ് റയൽ. 44 പോയൻറുള്ള അത്ലറ്റികോ മഡ്രിഡ് ഒന്നാംസ്ഥാനത്ത് തുടരുന്നു. എൽഷേയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബാഴ്സലോണ തങ്ങളുടെ തുടർച്ചയായ നാലാംജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.