റൊണോയെയും കൂട്ടരെയും തോൽപ്പിച്ച് കവാസക്കി; ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനൽ മത്സരത്തിൽ ജപ്പാൻ ക്ലബ്ബായ കവാസാക്കി ഫ്രൺടെയ്‍ലിനെതിരെ അൽ നസറിന് പരാജയം. മൂന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെട്ടത്. ഇതോടെ അൽ നസറിന്‍റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ സ്വപ്നങ്ങൾ പൊളിഞ്ഞു.

മത്സരത്തിലെ പത്താം മിനിട്ടിൽ തട്സൂയ ഇറ്റോ ആണ് കവാസാക്കിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ 28-ാം മിനിട്ടിൽ സാദിയോ മാനേ തിരിച്ചടിച്ച് ഒപ്പത്തിനൊപ്പം എത്തി. പക്ഷേ 4100 മിനിട്ടിൽ യൂട്ടോ ഒസേക്കി അൽ നസറിൻ വലയിലേക്ക് ഗോൾ ഉതിർത്തപ്പോൾ മത്സരം മുറിക്കുകയായിരുന്നു. ശേഷം 76-ാം മിനിട്ടിൽ അഖീരോ ലെനാഗയും റൊണാൾഡോയുടെ പോസ്റ്റിൽ ഗോൾ അടിച്ചു.

അവസാന ഘട്ടത്തിൽ ഐമാൻ യാഹ്യക്ക് മാത്രമാണ് കവാസാക്കിക്ക് നേരെ ഗോൾ നേടാൻ സാധിച്ചത്. നിർണായക സമയത്ത് സമനില ഗോൾ നേടാൻ റോണോയ്ക്ക് പോലും സാധിക്കാതെ വന്നപ്പോൾ അൽ നസർ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കൃത്യമായ പ്രതിരോധം തീർത്താണ് കവാസാക്കി അൽ നസറിനെതിരെ തന്ത്രം മെനഞ്ഞത്. മത്സരത്തിൽ വലിയ രീതിയിൽ മുന്നിട്ടു നിന്നിട്ടും കവാസാക്കിയുടെ തകർപ്പൻ പ്രതിരോധം മറികടന്ന് ഗോൾ നേടാൻ അൽ നസറിന് സാധിച്ചില്ല.

Tags:    
News Summary - al nasr lost to kawasaki frontale in af champions league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.