2026 വരെ ഇഗോർ സ്റ്റിമാക് തന്നെ പരിശീലകൻ

മുംബൈ: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാകിന്റെ കരാർ രണ്ടു വർഷത്തേക്ക് കൂടി നീട്ടി. 2026 ജൂൺ വരെയുള്ള കരാറിലാണ് സ്റ്റിമാക് ഒപ്പുവെച്ചതെന്ന് എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ വ്യക്തമാക്കി. നാല് വർഷത്തെ കരാറിന് സ്റ്റിമാക് താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവിൽ രണ്ടു വർഷത്തേക്കാണ് പുതുക്കി നൽകിയത്. അതേസമയം ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മൂന്നാം റൗണ്ടിലേക്ക് കടന്നാൽ രണ്ട് വർഷം കൂടി കൂട്ടിച്ചേർക്കും.

2019 ലാണ് ഇഗോർ സ്റ്റിമാക് ഇന്ത്യൻ പരിശീലകനായി എത്തിയത്. സമീപകാലത്ത് ടീമിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇംഫാലിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിലും ഭുവനേശ്വറിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിലും ഇന്ത്യ ജേതാക്കളായി. ഈ വർഷം ആദ്യം ബംഗളൂരുവിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു.

സ്റ്റിമാക്കിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന എ.എഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മൂന്നാം റൗണ്ടിൽ ഇന്ത്യ വിജയിച്ചിരുന്നു. ഹോങ്കോംഗ്, അഫ്ഗാനിസ്താൻ, കംബോഡിയ എന്നിവയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളും വിജയിച്ചു. അടുത്ത വർഷം ആദ്യം ഷെഡ്യൂൾ ചെയ്യുന്ന 2023 എ.എഫ്‌.സി ഏഷ്യൻ കപ്പിനുള്ള യോഗ്യത ഉറപ്പാക്കിയിരുന്നു.

അടുത്തിടെ നടന്ന കിങ്സ് കപ്പ് സെമി ഫൈനലിൽ ഇറാഖിനെതിരെ ഇന്ത്യയുടെ പ്രകടനം (2-2) മികച്ചതായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ പരാജയപ്പെട്ടത്.

പുതിയ കരാർ ഒപ്പിട്ടതിന് ശേഷം ഇഗോർ സ്റ്റിമാക്കിന്റെ ആദ്യ വെല്ലുവിളി മലേഷ്യയുമായി ഒക്ടോബർ 13 ന് നടക്കുന്ന സൗഹൃദ മത്സരമായിരിക്കും. 

Tags:    
News Summary - AIFF extend Igor Stimac’s contract for two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT